മഞ്ജുവിന് സ്നേഹ മുത്തവുമായി സീമ!! അവാർഡ് ദാന ചടങ്ങിൽ തിളങ്ങി താരങ്ങൾ… | Manju And Seema Share A Stage

Manju And Seema Share A Stage : മലയാള സിനിമാ ലോകത്തെ വിസ്മയങ്ങളായ സ്ത്രീ കഥാപാത്രങ്ങളിൽ എന്നും മുന്നിട്ട് നിൽക്കുന്ന അഭിനേത്രിയാണ് ശാന്തകുമാരി നമ്പ്യാർ എന്ന സീമ.1971 ൽ അച്ഛന്റെ ഭാര്യ എന്ന സിനിമയിലൂടെ അഭിനയലോകത്ത് എത്തിയ സീമ പിന്നീട് എണ്ണമറ്റ സിനിമകളിൽ തന്റെ അഭിനയപാടവം കാഴ്ചവെച്ചു കൊണ്ട് മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക് സിനിമകളിലും തന്റെ അഭിനയ മുദ്ര കാഴ്ചവച്ച താരം മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് എന്നാണ് സിനിമാ പ്രേമികൾ പറയുന്നത്.

സിനിമയ്ക്ക് പുറമേ നിരവധി സീരിയലുകളിലും ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം നിരവധി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്. മലയാള സിനിമാ ലോകത്തിന്റെ വിഖ്യാത സംവിധായകരിൽ ഒരാളായ ഐ വി ശശിയുടെ ഭാര്യ കൂടിയായ സീമക്ക് മോളിവുഡിൽ ഹൃദയ സ്ഥാനം തന്നെയാണ് ആരാധകർ നൽകുന്നത്. മാത്രമല്ല ഐ വി ശശിയുടെ നാമധേയത്തിൽ നൽകപ്പെടുന്ന പ്രഥമ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹരായതും ഇവരായിരുന്നു.

എന്നാൽ ഇപ്പോഴിതാ ഈയൊരു പുരസ്കാര ദാന ചടങ്ങിൽ നടന്ന സ്വപ്ന മുഹൂർത്തങ്ങളുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലും സിനിമാ പ്രേമികൾക്കിടയിലും ഒരുപോലെ ഇടം പിടിച്ചിട്ടുള്ളത്. പുരസ്കാരം സ്വീകരിക്കാനെത്തിയ സീമ ചടങ്ങിന്റെ മുഖ്യാതിഥിയായി എത്തിയ മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആയ മഞ്ജു വാര്യരെ വാരിപ്പുണരുകയും കവിളിൽ സ്നേഹപൂർവ്വം ഒരു മുത്തം കൊടുക്കുകയും ശേഷം മഞ്ജു വാര്യരിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങുകയും ചെയ്യുകയായിരുന്നു.

പുരസ്കാരം കൈമാറിയ ശേഷം ഏറെ ആദരപൂർവ്വം സീമയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിക്കുന്ന മഞ്ജുവാര്യരെയും ദൃശ്യങ്ങളിൽ കാണാവുന്നതാണ്.മഞ്ജു വാര്യർക്ക് പുറമേ, ബിജു മേനോൻ, ഉർവശി, മിയ എന്നിവരും മുഖ്യാതിഥികളായി ചടങ്ങിൽ സംബന്ധിച്ചിരുന്നു. ഉത്സവം എന്ന പേരിലുള്ള ഈയൊരു പുരസ്കാര ദാന ചടങ്ങ് ഫസ്റ്റ് ക്ലാപ്പ് എന്ന സാംസ്കാരിക സംഘടനയുമായി കൈകോർത്താണ് സംഘടിപ്പിച്ചിട്ടുള്ളത്.