ആ പഴത്തിന് പേര് വന്നത് ഇങ്ങനെ.!? ആർക്കും അറിയാത്ത സത്യം വെളിപ്പെടുത്തി ഗായിക മഞ്ജരി; വീഡിയോ വൈറൽ.!! | Manjari Reveal The Naminmg Story Of Rambutan Fruit

Manjari Reveal The Naminmg Story Of Rambutan Fruit : വേറിട്ട ശബ്ദം കൊണ്ടും ആലാപന ശൈലി കൊണ്ടും  സംസാര ശൈലി കൊണ്ടുമൊക്കെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്പ്, ഫ്യൂഷൻ,ഗസൽ തുടങ്ങി വ്യത്യസ്തമാര്‍ന്ന വിവിധ ആലാപന ശൈലികൾ മഞ്ജരിയ്ക്ക്  നന്നായി  വഴങ്ങുകയും ചെയ്യുമെന്നത് ഗായികയുടെ മറ്റൊരു പ്രത്യേകത കൂടിയാണ്.

മലയാളം തമിഴ് ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ  ഗാനം ആലപിച്ചിട്ടുള്ള മഞ്ജരിക്ക് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. റമ്പൂട്ടാൻ കഴിക്കാൻ പോകുന്നതിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിട്ടുള്ളത്.

ഒപ്പം റമ്പൂട്ടാന് ആ പേര് ലഭിക്കാനുണ്ടായ കാരണവും അത് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെപ്പറ്റിയും ഗായിക പറയുന്നുണ്ട്. റംബുട്ടാൻ എന്നു പറയുന്നത് ഒരു ഇന്ററേഷൻ വേർഡ് ആണെന്നും അതിന്റെ അർത്ഥം ഹെയർ എന്നുമാണെന്നാണ് താരം പറയുന്നത്. വൈറ്റമിൻ സി ധാരാളം അടങ്ങിയ പഴം ആയതുകൊണ്ട് തന്നെ ഇത് ശരീരത്തിന് ഏറ്റവും ഗുണം നൽകുന്നുണ്ടെന്നും താരം പറയുന്നുണ്ട്.

മഞ്ജരിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകൾക്കു മുമ്പായിരുന്നു മഞ്ജരി വിവാഹിതയായത്. കുട്ടിക്കാലം മുതൽ  സുഹൃത്തായിരുന്ന ജെറിനെയാണ് താരം വിവാഹം കഴിച്ചത്. മസ്കറ്റിലെ സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ജെറിൻ. തിരുവനന്തപുരത്തു നടന്ന ചടിങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Rate this post