“എന്റെ ഇപ്പോഴത്തെ ലുക്ക് കണ്ട് പലരും സിനിമയിൽ അഭിനയിച്ചുകൂടെ” എന്ന് ചോദിക്കുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുമായി ഗായിക മഞ്ജരി.

ഒരുപാട് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. ആസ്വാദകരുടെ ഉള്ളില്‍ നിരവധി പാട്ടുകളിലൂടെ തന്റെ മധുര ശബ്ദം വിതറാൻ താരത്തിന് കഴിഞ്ഞു. താരത്തിന്റെ ജീവിതത്തിൽ പലപ്പോഴും പല പ്രശ്നങ്ങളും ഉണ്ടായപ്പോൾ അതിൽ തളരാതെ താരത്തെ പിടിച്ചു നിര്‍ത്തിയത് സംഗീത ജീവിതമായിരുന്നു. വ്യത്യസ്തമായ ശബ്ദത്തിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ഗാന ആലാപന രംഗത്ത് തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിച്ചു.

അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്ക് എന്ന ഗാനം ആലപിച്ചാണ് മഞ്ജരി സജീവമായത്. 200ഓളം ഗാനങ്ങൾ മഞ്ജരി ആലപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ​സാധാരണ നാടൻ ലുക്കിൽ കണ്ടിരുന്ന താരത്തിന്റെ മേക്കോവർ ലുക്ക് കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്. താരത്തിന്റെ പുതിയ മേക്കോവറുമായി ബന്ധപ്പെട്ട ചോദ്യത്തിന് മഞ്ജരി അഭിമുഖത്തിൽ മറുപടി പറഞ്ഞത് ഇങ്ങനെ.

എനിക്കുണ്ടായ മാറ്റം ഞാൻ ആരെയെങ്കിലും കാണിക്കാനോ അഭിനയിക്കാനോ ഒന്നും അല്ല. എന്റെ ഇഷ്ടത്തിനായി ചെയ്തതാണ്. ഉപരിപഠനത്തിന് മുംബൈയിൽ പോയതാണ് എന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. ​ഒരുപാട് കാര്യങ്ങളിൽ മാറ്റം വന്ന് തുടങ്ങിയത്. അവിടെ ആരും ആരെയും ശ്രദ്ധിക്കാറില്ല. ഒരൊത്തൊരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കും. അവിടെ പോയതിന് ശേഷമാണ് എനിക്ക് നല്ല മാറ്റം ഉണ്ടായത്. നിങ്ങൾ പറയുന്ന മേക്കോവർ ഏത് പോയിന്റിൽ സംഭവിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല.

View this post on Instagram

Celebrating the success of “Ab Etbaar Nahi” which has crossed 10 million views. Our entire team takes this opportunity to thank each and everyone of you for the love.. We 👇 @sufiscore Lyrics : Moid Rasheedi @moidrasheedi Music arrangement: Vishal Dhumal @vishalhiralaldhumal Programming: Avi Lohar Violin: Manas Kumar @manasviolin Flute: Ninad Mulaokar Tabla: Amit Choubey @amitchoubeytabla Guitars: Abin Sagar @abinsagar Recording Engineer: Vipin Mixed and Mastered by Krishna Sadasivan SS Digital Studio Trivandrum Video Credits Direction : Sidhartha Siva @sidhartha_siva Cinematography : Sinto Poduthas @sinto_pod Editor : Don Max VFX Director : Indrajith Unni Assistant Director : Anlin Babu DI : Lal Media Arts Colourist : Ramesh .C.P Art Desinger : Happy Weddings & @nikhil.sankar_ @happy_weddings_events Stills : Gayathri Gopan @gayathri.gopan Designs : Terrence Dominic @terrancedominic Manjari’s Wardrobe Outfit Designer: Aanu Nobby @aanunobby MUA : Sijan @sijanmakeupartist Jewellery : Tuan Project Co-ordination : Nabel Aryadan @nabel_marketer #happiness #gratitude #10million #abetbaarnahi #manjari #sufiscore #ghazal #new #musical

A post shared by Manjari (@m_manjari) on

പുതിയ സ്റ്റൈലുകൾ പരീക്ഷിക്കുമ്പോൾ കൂടുതൽ സന്തോഷം തോന്നി. എന്റെ സന്തോഷം മാത്രമാണ് ഞാൻ നോക്കുന്നത്. മേക്കോവറിന് ശേഷം സുഹൃത്തുക്കൾ എല്ലാം ചോദിക്കുന്നുണ്ട് സിനിമയിൽ അഭിനയിച്ചുകൂടെ എന്ന്, നല്ല ടീമിന്റെ കൂടെ ഒരു സിനിമ വരികയാണെങ്കിൽ ആലോചിക്കും. അതും അച്ഛനും അമ്മയും ഓക്കേ പറയുകയാണെങ്കിൽ ഞാൻ ഡബിൾ ഓക്കേ. സമയമുണ്ടല്ലോ. നമ്മുക്ക് നോക്കാം. മഞ്ജരി പറഞ്ഞു.