ഈ വിശേഷത്തിന് ഇരട്ടി മധുരമാണ്.!! ജെറിന്റെ മണവാട്ടിയായി പള്ളിയിൽ നിന്നും സന്തോഷം പങ്കുവെച്ച് മഞ്ജരി; ഭർത്താവിനൊപ്പം അതി സന്തോഷവതിയായി താരം.!! | Manjari Happy News Malayalam

Manjari Happy News Malayalam : മലയാളികളുടെ ഇഷ്ടഗാനങ്ങളിൽ എഴുതി ചേർക്കപ്പെട്ട ചില ഗാനങ്ങൾ പാടിയത് മഞ്ചരിയാണ്. ശബ്ദത്തിന്റെ മാസ്മരികത കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുക എന്നത് വളരെ വലിയ ഒരു ചലഞ്ച് തന്നെയാണ്. താത്തിന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി സമൂഹത്തിന്റെ മുൻപിൽ എത്താറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകാറുള്ളത്.

താരം വിവാഹിതയായതും തുടർന്നുള്ള വിശേഷങ്ങളും ആരാധകർ കണ്ടുകഴിഞ്ഞു. വിവാഹ വിശേഷങ്ങൾക്ക് വലിയ ജനപ്രീതിയാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ചത്. ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിലെ കുട്ടികൾക്കൊപ്പം ആയിരുന്നു മഞ്ചേരി തന്റെ വിവാഹം ആഘോഷിച്ചത്. ഇതുതന്നെയാണ് സമൂഹമാധ്യമങ്ങളിൽ മഞ്ചരിക്ക് വളരെയധികം പ്രാധാന്യം ഉണ്ടാകാനുള്ള കാരണവും. ബാല്യകാലം മുതൽ തന്റെ സുഹൃത്തായിരുന്ന ജെറിനെയാണ് മഞ്ചരി വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു മഞ്ചരിയുടെ വിവാഹത്തിൽ പങ്കെടുത്തത്. കേരള സർക്കാരിന്റെ ഏറ്റവും മികച്ച ഗായികക്കുള്ള അവാർഡ് മഞ്ചരി കരസ്ഥമാക്കിയിരുന്നു.

സിനിമകളിൽ മാത്രമല്ല നിരവധി ആൽബങ്ങളിലും മഞ്ചരി ഇതിനോടകം തന്നെ പാടിയിട്ടുണ്ട്. 2005 പൊന്മുടി പുഴയോരത്ത് എന്ന സിനിമയിലെ ഗാനത്തിലൂടെയാണ് മഞ്ചരി പ്രേക്ഷകശ്രദ്ധ നേടുന്നത്. വാമനപുരം ബസ് റൂട്ട്, അച്ചുവിന്റെ അമ്മ, മകൾക്ക്, കൊച്ചി രാജാവ്, ദൈവനാമത്തിൽ, അനന്തഭദ്രം, രസതന്ത്രം, മൂന്നാമതൊരാൾ, വടക്കുംനാഥൻ, ക്ലാസ്മേറ്റ്, നോട്ടുബുക്ക്, ഫോട്ടോഗ്രാഫർ, ഹലോ നസ്രാണി തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് താരം പാടിയിട്ടുള്ളത്.

2016ൽ പുതിയ നിയമം എന്ന ചിത്രത്തിലെ ‘പെണ്ണിന് ചിലമ്പൊലി’ എന്ന ഗാനം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഈസ്റ്റർ ആശംസകൾ രേഖപ്പെടുത്തി കൊണ്ടുള്ള താരത്തിന്റെയും ഭർത്താവിന്റെയും ചിത്രമാണിത്. “We wish u all a very happy easter god bless you all” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ ആശംസകൾ കമന്റുകളും രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.

Rate this post