ജീവിതത്തിലെ വലിയ സന്തോഷം താരങ്ങൾക്കും കുടുംബത്തിനുമൊപ്പം ആഘോഷമാക്കി മണികണ്ഠൻ ആചാരി…🥰😘

വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമാമേഖലയിൽ തൻറെതായ ഒരു കഴിവ് തെളിയിച്ച താരമാണ് മണികണ്ഠൻ ആചാരി. ശക്തമായ കുറെയേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മണികണ്ഠൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഒക്കെയും എന്നും മലയാളികൾ ഓർത്തിരിക്കുന്നത് തന്നെയാണ്. കമ്മട്ടിപ്പാടം ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയജീവിതത്തിന് എന്നതുപോലെതന്നെ വ്യക്തി ജീവിതത്തിനും വളരെയധികം പ്രാധാന്യം നൽകുന്ന ഒരാൾ തന്നെയാണ് മണികണ്ഠൻ എന്ന് ഇതിനോടകം വ്യക്തമായ കാര്യവുമാണ്.

കഴിഞ്ഞ ലോക് ഡൗൺ കാലഘട്ടത്തിലായിരുന്നു മണികണ്ഠൻറെയും അഞ്ജലിയുടെയും വിവാഹം നടന്നത്. കോവിഡ് കാലമായതിനാൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹമായിരുന്നു ഇവരുടേത്. അതിനുശേഷം മാർച്ച് 19 ന് ഇരുവർക്കും ഒരു ആൺ കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. അന്നുമുതൽ മകൻറെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവച്ച മണികണ്ഠൻ, മകൻറെ പേര് സമൂഹമാധ്യമങ്ങളിലൂടെ ആണ് മറ്റുള്ളവർക്ക് മുന്നിലെത്തിച്ചത്.

ഇനിമുതൽ ഇവൻ ഇസൈ മണികണ്ഠൻ എന്ന് അറിയപ്പെടും. ചെറിയ പേരാണ് എങ്കിലും ഒരുപാട് അർത്ഥമുള്ള പേരാണെന്ന് ആയിരുന്നു അന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയ വഴി തൻറെ ജീവിതത്തിലെ മറ്റൊരു സന്തോഷകരമായ നിമിഷവും താരം പങ്കുവെച്ചിരിക്കുകയാണ്. മകൻ ഇസൈയുടെ ജന്മദിനത്തിന്റെ ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉർവശിക്കും മറ്റു സഹ താരങ്ങൾക്കും ഒപ്പമുള്ള മകൻറെ ചിത്രവും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

ആദ്യചിത്രത്തിന് നാടക പ്രവർത്തകനായ മണികണ്ഠനെ തേടി മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ്കാരം തേടിയെത്തിയിരുന്നു. തമിഴിൽ രജനീകാന്ത് നായകനായി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് പേട്ട എന്ന ചിത്രത്തിലും അഭിനയിക്കാൻ മണികണ്ഠന് അവസരം ലഭിച്ചിരുന്നു. മാമാങ്കം എന്ന ചിത്രത്തിലെ മണികണ്ഠന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നുതന്നെയായിരുന്നു.