
പൊതു വേദിയിൽ മണിരത്നം കാലിൽ തൊട്ട് തൊഴുത് ഐശ്വര്യ റായ്!! മണി സാറിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല; അതിനൊരു കാരണവുമുണ്ട്… | Mani Ratnam About Aishwarya Rai Malayalam
Mani Ratnam About Aishwarya Rai Malayalam : ഇതിഹാസങ്ങളെ പ്രേക്ഷകനു മുൻപിൽ അതിന്റെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിവുള്ള സംവിധായകരിൽ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയാണ് മണിരത്നം. ഇദ്ദേഹത്തിന്റെ ഓരോ കഥകളും കഥാപാത്രങ്ങളും യഥാർത്ഥ ജീവിതത്തെ അറിഞ്ഞവരാണ്. കൽക്കി എഴുതിയ തമിഴ് സാഹിത്യത്തിലെ ഇതിഹാസ രചനയാണ് പൊന്നിയൻ സെൽവൻ.
ഈ നോവലിനെയും മണി രത്നം പ്രേക്ഷകന് മുൻപിലേക്ക് കൊണ്ടുവന്നു. വൻ ജന സ്വീകാര്യതയാണ് ഈ പടം നേടിയത്. ഒന്നാം ഭാഗത്തിന് തന്നെ ഇത്രയധികം മികച്ച വിജയം നേടിയപ്പോൾ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ പൊന്നിൻ സെൽവന്റെ രണ്ടാം ഭാഗം ഏപ്രിൽ 28ന് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് അണിയറ പ്രവർത്തകർ. ഈ കഥയിലെ കേന്ദ്ര കഥാപാത്രമായ നന്ദിനിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ റായി ആണ്.

തനിക്ക് ഈ വേഷം ചെയ്യാൻ അവസരം തന്നതിൽ മണിരത്നത്തോട് ഒരായിരം നന്ദി ഐശ്വര്യാറായി ഇതിനോടകം തന്നെ രേഖപ്പെടുത്തി കഴിഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തും മികച്ച സ്ക്രീൻ പ്രസൻസ് തന്നെ ഐശ്വര്യ റായിക്ക് ഉണ്ടാകുമെന്ന് ഉറപ്പ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ മണി രത്നം ഐശ്വര്യ റായിയെ കുറിച്ച് ചിലത് പറയുമ്പോൾ മണിരത്നത്തിന്റെ കാലു തൊട്ടു വണങ്ങുന്ന ഐശ്വര്യ റായിയാണ് പ്രേക്ഷകനെ കാണാൻ സാധിക്കുന്നത്…
ഐശ്വര്യ റായി ഈ വേഷം അവതരിപ്പിക്കാൻ വളരെ അനുയോജ്യയായി എനിക്ക് തോന്നി, വളരെ നല്ല കഴിവുള്ള ഒരാളാണ് ഐശ്വര്യ. ആ കഴിവ് തന്നെയാണ് ഈ വേഷത്തിലേക്ക് ഐശ്വര്യയെ ഞാൻ തിരഞ്ഞെടുക്കാനുള്ള കാരണം എന്നും മണിരത്നം പറയുന്നു. ഈ വാക്കുകൾ കേട്ട് വികാരഭരിതയായി അദ്ദേഹത്തിന്റെ കാലു തൊട്ടു വണങ്ങുകയായിരുന്നു ഐശ്വര്യ. താരത്തിന്റെ ഈ വിനീതമായ സ്വഭാവം തന്നെയാണ് പ്രേക്ഷകരും ഐശ്വര്യാറായി എന്ന നടിയേ ഇത്രയധികം സ്വീകരിക്കാനുള്ള കാരണവും.