മാവില ചില്ലറക്കാരനല്ല! മാവില ഒരു ഔഷധ കലവറ

പഴുത്ത് മണ്ണിൽ വീണഴുകിപ്പോകുന്ന മാവിലയുടെ ഔഷധ ഗുണം അറിഞ്ഞാൽ ആരും അത്ഭുതപ്പെട്ടുപോകും. വൈറൽ അണുബാധ മൂലമുണ്ടാകുന്ന എല്ലാ ചർമ്മ പ്രശ്നനങ്ങൾക്കും ഉത്തമ പരിഹാരമാണ് മാവില . ചർമ്മത്തിൽ അണുബാധമൂലമുണ്ടാകുന്ന തടിപ്പും വ്രണങ്ങളും മാവിലയുടെ നീര് പുരട്ടിയാൽ എളുപ്പം ഇല്ലാതാകും.

വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പുഷ്ടമാണ് മാവില. ധാരാളം ആന്റി ഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. മാവിലയുടെ ആന്റി ബാക്റ്റീരിയല്‍ കപ്പാസിറ്റി ശരീരത്തില്‍ അണുബാധ ഉണ്ടാകാതെ സംരക്ഷിക്കാന്‍ സഹായിക്കും. അതുമൂലം ദഹന പ്രശ്നങ്ങള്‍ മുതല്‍ ട്യൂമറുകള്‍ വരെ തടയാന്‍ മാവിലക്ക് കഴിയുന്നു.

മരണം വരെ കൊഴിയാത്ത പല്ലുകളുണ്ടായിരുന്ന പൂർവ്വിക തലമുറകളുടെ മുഴുവൻ ദന്ത സംരക്ഷണവും ഏറ്റെടുത്തിരുന്നത് മാവിലയും ഉമിക്കരിയും ആയിരുന്നു. ക്ഷീണവും പരവശവും ഇല്ലാതാക്കാൻ മാവില ഇട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ മതി. പിത്താശയത്തിലേയും മൂത്രാശയത്തിലെയും കല്ല് ഇല്ലാതാക്കാം മാവിലയുടെ തളിരില തണലിൽ വച്ച് പൊടിച്ച് ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ച് പിറ്റേന്ന് അരിച്ചെടുത്ത് കുടിച്ചാൽ മതി. മൂത്രാശയക്കലും പിത്തായശയക്കലും ദിവസങ്ങൾക്കുള്ളിൽ ഇല്ലാതാകും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.