കണ്ടാലേ കൊതിയൂറും മാങ്ങാ ഐസ്ക്രീം ഉണ്ടാക്കാം, എളുപ്പത്തിൽ

വെറും മൂന്ന് ഇൻഗ്രീഡിയൻസ് കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു മാംഗോ ഐസ്ക്രീം ഇന്റെ റെസിപ്പി ആണ് ഇവിടെ കാണിച്ചിരിക്കുന്നത്, വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഈ ഐസ്ക്രീം കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഈ ഐസ്ക്രീം തയ്യാറാക്കി എടുക്കാൻ വേണ്ടി ഞാൻ ഇവിടെ ഫുൾ ഫാക്ട് മിൽക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. കാച്ചി പൊങ്ങി വരുമ്പോഴേക്കും അതിലേക്ക് 5 ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് കാച്ചി കുറുക്കി എടുക്കണം ഒരു അഞ്ചു മിനിറ്റ് നേരം, അതിനു ശേഷം തണുക്കാൻ വെക്കാം, ഞാൻ ഇവിടെ രണ്ട് മാങ്ങയാണ് ഐസ്ക്രീം തയ്യാറാക്കാൻ എടുത്തിരിക്കുന്നത്, തൊലി നന്നായി കളഞ്ഞ ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക അതിനുശേഷം ഫ്രീസറിൽഒരു 20 മിനിറ്റ് വച്ചതിനു ശേഷം ഉപയോഗിക്കാം, ഒരു മിക്സിയുടെ ജാർ എടുക്കുക.

അതിലേക്ക് ഈ മാങ്ങ ചേർത്ത് കൊടുത്ത നല്ല പേസ്റ്റ് ഇട്ട് അരച്ചെടുക്കുക അതിനുശേഷം നേരത്തേ തയ്യാറാക്കിയ തണുപ്പിച്ചു വച്ചിരുന്ന പാലും കൂടി ചേർത്ത് നന്നായി ഒന്ന് മിക്സിയിൽ കറക്കി എടുക്കുക, അതിനുശേഷം ഒരു ബോക്സ് ഒഴിച്ച് 8 മുതൽ 10 മണിക്കൂർ വരെ freeze ചെയ്യുക. അതിനുശേഷം ഉപയോഗിക്കാവുന്നതാണ് കൂടുതൽ വിശദമായി അറിയുന്നതിനു വേണ്ടി താഴെ കാണുന്ന വീഡിയോ കാണുക.