മങ്കാത്ത 2 വില്‍ തലക്കൊപ്പം അർജുനിനു പകരം ആര്.? മങ്കാത്ത 2 ൻറെ വിശേഷങ്ങൾ പങ്കുവച്ചു സംവിധായകൻ വെങ്കിട്ട് പ്രഭു.!!

തമിഴ് സൂപ്പര്‍ താരം തല അജിത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു മങ്കാത്ത. 2011ല്‍ പുറത്തിറങ്ങിയ മങ്കാത്ത സംവിധായകന്‍ വെങ്കട് പ്രഭുവിനും ഒപ്പം നടന്‍ അജിത്തിനും തമിഴില്‍ വഴിത്തിരിവ് നല്‍കിയ ചിത്രമായിരുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ വിനായക് മഹാദേവ് എന്ന കഥാപാത്രമായി തകര്‍ത്ത് അഭിനയിക്കുകയായിരുന്നു അജിത്ത്. തലയ്‌ക്കൊപ്പം അര്‍ജുന്‍, തൃഷ, ലക്ഷ്മി റായ്, വൈഭവ്, പ്രേംജി അമരന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ തിളങ്ങി നിന്നത്.അജിത്തിന്റെ അന്‍പതാമത് ചിത്രം കൂടിയായിരുന്നു മങ്കാത്ത. യുവന്‍ ശങ്കര്‍ രാജയായിരുന്നു സംഗീത സംവിധായകന്‍.


അതേസമയം തിയ്യേറ്ററുകളില്‍ മെഗാ ബ്ലോക്ക്ബസ്റ്ററായ മങ്കാത്തയുടെ രണ്ടാം ഭാഗത്തിന്‍റെ വരവിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അജിത്ത് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകന്‍ വെങ്കട് പ്രഭു തന്നെ മുന്‍പ് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു. മങ്കാത്ത 2വിനായി തല-ദളപതിമാരുടെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നാണ് സംവിധായകന്‍ പറഞ്ഞത്. മങ്കാത്ത 2വില്‍ അര്‍ജുന്റെ റോളില്‍ വിജയ് എത്തിയാല്‍ നന്നാകുമെന്ന ഒരു അഭിപ്രായവും ആരാധകര്‍ക്കുണ്ട്.

മുന്‍പ് മങ്കാത്ത ചിത്രീകരണ വേളയില്‍ വിജയോടും അജിത്തിനോടും ഒരുമിച്ചൊരു ചിത്രം ചെയ്യണമെന്ന് വെങ്കട് പ്രഭു ആവശ്യപ്പെട്ടിരുന്നു. അന്ന് രണ്ട് പേരും താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം മങ്കാത്ത 2 അജിത്തിനെയും വിജയെയും മനസില്‍ കണ്ടാണ് സംവിധായകന്‍ പ്ലാന്‍ ചെയ്യുന്നതെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ സിനിമയുടെ ജോലികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. നിലവില്‍ ചിമ്പുവിനെ വെച്ചുളള മാനാട് എന്ന ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍. കല്യാണി പ്രിയദര്‍ശനാണ് ഈ ചിത്രത്തിലെ നായിക.

സിനിമയുടെ ജോലികള്‍ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും ലോക്ഡൗണ്‍ കാരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ചിമ്പുവും വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാനാട്. അതേസമയം പാര്‍ട്ടി എന്ന ചിത്രമാണ് വെങ്കട് പ്രഭു അവസാനം സംവിധാനം ചെയ്തിരുന്നത്. വമ്പന്‍ താരനിര അഭിനയിച്ച സിനിമയുടെ റിലീസും മാറ്റിവെക്കേണ്ടി വന്നിരുന്നു. പാര്‍ട്ടിക്ക് പിന്നാലെയാണ് ചിമ്പു ചിത്രമായ മാനഗരത്തിന്റെ ജോലികള്‍ സംവിധായകന്‍ ആരംഭിച്ചത്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായിട്ടാണ് മാനാട് അണിയറയില്‍ ഒരുങ്ങുന്നത്. സിമ്പുവിനും കല്യാണിക്കുമൊപ്പം വലിയ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. യുവന്‍ ശങ്കര്‍രാജയാണ് ഇത്തവണ വെങ്കട് പ്രഭു ചിത്രത്തിന് സംഗീതമൊരുക്കുന്നത്.