
പുതിയ വസ്ത്രങ്ങളും ചെരുപ്പുകളും ഒന്നും ഉപയോഗിക്കാറില്ല!! ആർഭാടങ്ങളും ആഢംബര വസ്തുക്കളോ ഒന്നും അദ്ദേഹത്തിന് ഇഷ്ടമല്ല; മാമുക്കോയയുടെ വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കൾ… | Mamukkoya Friend Talking About Mamukkoya On His Funeral Malayalam
Mamukkoya Friend Talking About Mamukkoya On His Funeral Malayalam : മലയാള സിനിമ പ്രേമികളുടെ പ്രിയതാരമാണ് മാമുക്കോയ. ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജനപ്രീതി നേടിയ വ്യക്തിയാണ് ഇദ്ദേഹം. അവതരിപ്പിച്ചിട്ടുള്ള ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. നാലു പതിറ്റാണ്ടു കാലമായ സിനിമ ലോകത്തെ സജീവമായിരുന്ന ഇദ്ദേഹം നമ്മോട് വിട പറഞ്ഞിരിക്കുന്നു. മലയാള സിനിമയ്ക്ക് മാത്രമല്ല മലയാളികൾക്കും ഇദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളായി മാമുക്കോയയുടെ വാർത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ കണ്ടു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അദ്ദേഹം മനസ്സറിഞ്ഞ് സഹായിച്ച പലരും അദ്ദേഹത്തിന്റെ വേർപാടിൽ വളരെയധികം വേദനിക്കുന്നു. മാമുക്കോയ എന്റെ മകളുടെ വിവാഹത്തിന് വളരെയധികം സഹായിച്ചിരുന്നു. അദ്ദേഹത്തിന് സാമ്പത്തികമായ അത്രതന്നെ ഉയർച്ചയില്ലാത്ത കാലം മുതൽ അദ്ദേഹം എന്റെ സുഹൃത്താണ്. ഞങ്ങൾ ഒന്നിച്ചായിരുന്നു മരത്തിന്റെ ബിസിനസ് എല്ലാം ചെയ്തിരുന്നത്.

എന്റെ മകളുടെ കല്യാണത്തിന് 18 വർഷം മുന്നേ അദ്ദേഹം 500 രൂപ ഒരു കവറിലിട്ട് എനിക്ക് തന്നിരുന്നു. അതുപോലെതന്നെ അരി മറ്റു സാധനങ്ങൾ എല്ലാം തന്നെ അദ്ദേഹം എനിക്ക് തരുമായിരുന്നു. ഈ വാക്കുകൾ മാമുക്കോയയുടെ സുഹൃത്തിന്റെതാണ്. നിറകണ്ണുകളോടെ അല്ലാതെ മാമുക്കോയയേ കുറിച്ച് പറയാൻ വാക്കുകളില്ല. മാമുക്കോയെ കുറിച്ച് മകൻ പറഞ്ഞ വാക്കുകളും വളരെയധികം പ്രസക്തമാണ്. അദ്ദേഹം പുതിയ വസ്ത്രങ്ങളോ, ചെരുപ്പുകളോ ആഢംബര വസ്തുക്കളോ ഒന്നും തന്നെ ഉപയോഗിക്കാറില്ലായിരുന്നു. തികച്ചും ലളിതമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്.
അതുപോലെ തന്നെ എല്ലാവരും സുഹൃത്തുക്കളാണ് ആരും പറയത്തക്ക ശത്രുക്കൾ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എല്ലാവരോടും സ്നേഹം മാത്രമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്.1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രവേദിയിൽ എത്തിയത്. പിന്നീട് ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയനായി മാറുകയായിരുന്നു. കോഴിക്കോടൻ രീതിയിലുള്ള തനതായ സംസാര ശൈലിയാണ് മാമുക്കോയ എന്ന നടനെ ഇത്രയധികം പ്രശസ്തനാക്കിയത് എന്ന് പറയാം.