ഇത് വേറെ ലെവൽ..!! പുതിയ ലുക്കിൽ വൈറലായി താരത്തിന്റെ ചിത്രങ്ങൾ… | Mamta Mohandas on Shorts
Mamta Mohandas on Shorts : ആരാധകർക്ക് എന്നും പ്രിയപ്പെട്ട താരമാണ് മമ്ത മോഹൻദാസ്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ സജീവമായ താരത്തിന് തെന്നിന്ത്യയിൽ വളരെ അധികം ആരാധകരാണുള്ളത്. അഭിനയത്രി എന്നതിനുപുറമെ പിന്നണിഗായികകയും താരം അറിയപ്പെടുന്നു. 2006 ൽ തെലുങ്കിലെ മികച്ച പിന്നണിഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് കരസ്ഥമാക്കിയത് മമ്ത മോഹൻദാസാണ്.
കൂടാതെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും സ്വന്തമാക്കാൻ കഴിഞ്ഞതാരമാണ് മമ്ത. രണ്ട് ഫിലിംഫെയർ അവാർഡും കൂടാതെ 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും താരത്തിന് ലഭിച്ചിരുന്നു. അർബുദം എന്ന മഹാവ്യാധിക്ക് ഇരയായ താരം ആത്മവിശ്വാസത്തോടെ പോരാടുകയും അതിനെ അതിജീവിക്കുകയും ചെയ്തു…
2005ൽ മയൂഖം എന്ന സിനിമയിലൂടെയാണ് മമ്ത മോഹൻദാസ് അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് മുൻനിരതാരങ്ങളുടെ നായികയായി തിളങ്ങി. മലയാളത്തിനൊപ്പം മറ്റ് ഭാഷകളിലും സജീവമായി. കഴിഞ്ഞ 15 വർഷമായി സിനിമാമേഖലയിൽ സജീവമായ മമ്ത അടുത്തിടെ നിർമാണ രംഗത്തേക്കും തിരിഞ്ഞിരുന്നു. രണ്ട് തവണ അർബുദത്തെ അതിജീവിച്ച താരം സാമൂഹിക സേവന രംഗത്തും ബോധവത്കരണത്തിലും സജീവമാണ്.
തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുന്ന താരം ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. ഷോർട്സിൽ ആരെയും അതിശയിപ്പിക്കുന്ന ചിത്രങ്ങളാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരം കൊണ്ട് വൈറലായ ചിത്രങ്ങൾക്ക് ഒരുപാട് കമന്റുകളാണ് വന്നിട്ടുള്ളത്.