ലൂക്കിന്റെ സർപ്രൈസ്!! സന്തോഷത്തിൽ മതി മറന്നു ദിലീപ്; ഇത് അപൂർവ്വ കാഴ്ചയെന്നു പ്രേക്ഷകർ… | Mammootty’s Surprise Gift To Asif Ali Malayalam
Mammootty’s Surprise Gift To Asif Ali Malayalam : പ്രേക്ഷകർക്ക് എത്ര പറഞ്ഞാലും മതിവരാത്ത ഒരു താരമാണ് മമ്മൂട്ടി. പ്രേക്ഷകഹൃദയങ്ങളിൽ കൂടുകൂട്ടിയവൻ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ വലിയ ഒരു മായാലോകമാണ് മമ്മൂട്ടി ഇക്കാലം കൊണ്ട് തീർത്തിരിക്കുന്നത്. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും അവിസ്മരണീയങ്ങളാണ്. ഏറ്റവും പുതിയതായി മമ്മൂട്ടിയുടെതായി ഇറങ്ങിയ ചിത്രമാണ് റോഷാക്ക്. ഈ ചിത്രത്തിന് വൻ ജനപിന്തുണയാണ് ലഭിച്ചത്. ഇതുവരെ സിനിമ ചരിത്രത്തിൽ ഇറങ്ങാത്ത വ്യത്യസ്തമായകഥയും ആക്ഷൻ സീനുകളും ആയിരുന്നു ഈ ചിത്രത്തിൽ ഉണ്ടായിരുന്നത്.മാത്രമല്ല റോഷാക്ക് എന്ന ഈ കഥയെ യഥാർത്ഥത്തിൽ ഇത്രമാത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത് മമ്മൂട്ടി എന്ന നായകന്റെ കല വൈഭവമാണ് .
ഈ ചിത്രം ഒരു നിയോ നോയർ സൈക്കോളജിക്കൽ സൂപ്പർ നാച്ചുറൽ ആക്ഷൻ ത്രില്ലർ ഫിലിം ആണ്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് നിസാം ബഷീറാണ്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ വിതരണം നിർവഹിച്ചത്. ജാഫറുദ്ദീൻ, ജഗദീഷ്,ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ,കോട്ടയംനസീർ,സഞ്ജു ശിവറാം,ആസിഫ് അലി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒക്ടോബർ ഏഴിനാണ് ചിത്രം തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കാൻ എത്തിയത്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി പ്രേക്ഷകർക്ക് വേണ്ടി അവതരിപ്പിച്ചത്. ലൂക്ക് ആന്റണിയുടെ ഭാര്യ സോഫിയ കൊല്ലപ്പെടുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് സഞ്ചരിക്കുന്നത്. ആസിഫ് അലിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. എന്നാൽ ആസിഫ് അലിയാണ് ആ വേഷംകൈകാര്യം ചെയ്യുന്നതെന്ന് ഒറ്റനോട്ടത്തിൽ ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ചിത്രം റിലീസ് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ചിത്രം സമൂഹത്തിൽ തീർത്ത മാറ്റൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇപ്പോൾ മമ്മൂട്ടിയുടെ മറ്റൊരു വീഡിയോ ആണ് വൈറലാകുന്നത്. അത് റോഷാക്ക് എന്ന ഈ ചിത്രവുമായി ബന്ധപ്പെട്ടതാണ്. അതായത് മമ്മൂട്ടിയും, ആസിഫ് അലിയും, ദുൽഖറും ഒരു വേദിയിൽ നിൽക്കുന്നു.
റോഷാക്ക് ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന ഒരു വേദിയാണത്. വേദിയിൽ വെച്ച് മമ്മൂട്ടിസംസാരിക്കുന്നതിങ്ങനെ. ആസിഫ് എന്നോട് പണ്ടൊരു വാച്ച് വാങ്ങിച്ചു തരുമോ എന്ന് ചോദിച്ചിരുന്നു. ഒരു റോളക്സ് വാച്ച്.ഇതും പറഞ്ഞ് റോളക്സ് എന്ന മമ്മൂട്ടി വിളിക്കുന്നു.ഒരാൾ റോളക്സ് വാച്ചുമായി വേദിയിലേക്ക് എത്തുന്നു. മമ്മൂട്ടി ആ വാച്ച് ആസിഫിനെ സമ്മാനിക്കുന്നു. ആസിഫ് പോലും പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ് വേദിയിൽ വെച്ച് മമ്മൂട്ടി കൊടുത്തത്. ആ വാച്ച് സ്വീകരിച്ചപ്പോൾ ആസിഫിന്റെ മുഖത്ത് അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. ഏതായാലും ഈ വീഡിയോ വളരെയധികം ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്.