ആശുപത്രിക്കിടക്കയിൽ കുഞ്ഞാരാധിക ആഗ്രഹിച്ചത് ഒരു നോക്ക് കാണാൻ…😢😓 ആരാധികയുടെ ജന്മദിനം ആഘോഷിക്കാൻ ആശുപത്രിമുറിയിൽ ഓടിയെത്തി മമ്മൂക്ക…🥰😘 [വീഡിയോ] | Mammootty visit hospital fan girl

Mammootty visit hospital fan girl : ആരാധകരെ എന്നും പൊന്നുപോലെ സ്നേഹിക്കുന്ന താരങ്ങൾ മലയാളത്തിന്റെ അഭിമാനമാണ്. അപ്രതീക്ഷീതമായി താൻ ഏറെ ആരാധിക്കുന്ന പ്രിയതാരം അരികിലേക്കെത്തുമ്പോൾ ഏതൊരാളും അത്ഭുതപെട്ടു പോകും. അത്തരത്തിൽ ഒരു ആത്മബന്ധത്തിന്റെ കഥ കൂടി സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു പെൺകുട്ടി മമ്മൂട്ടിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

ദിവസങ്ങൾ നീങ്ങവേ ഓർമ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അപൂർവരോഗമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്. തന്റെ വലിയൊരു ആഗ്രഹം പുറത്തു പറയുമ്പോൾ ഒരുപക്ഷേ അവൾ പോലും പ്രതീക്ഷിച്ചുകാണില്ല ഇത്‌ യഥാർഥ്യമാവുമെന്ന്. “മമ്മൂട്ടി അങ്കിളേയ്, നാളെ എന്റെ ബെർത്ഡേയ് ആണ്. അങ്കിൾ എന്നെ ഒന്ന് കാണാൻ വരുമോ” ആ പെൺകുട്ടിയുടെ ചോദ്യവും വീഡിയോയും സോഷ്യൽ മീഡിയയിലുമെത്തിയിരുന്നു. നിമിത്തമെന്ന പോൽ മറ്റൊരാവശ്യത്തിനായി കുഞ്ഞിന്റെ ബെർത്ത്ഡേ ദിനത്തിൽ മമ്മൂട്ടി ആശുപത്രിയിൽ എത്തി.

തിരക്കിനിടയിലെങ്കിലും മമ്മൂക്കയോട് കാര്യം അവതരിപ്പിക്കാൻ തന്നെ ഡോക്ടർമാർ തീരുമാനിച്ചു. മമ്മൂക്ക കുഞ്ഞിനെത്തേടി അവളുടെ മുറിയിൽ എത്തി. പിന്നെ വികാരനിർഭരമായ രംഗങ്ങൾ. ബെർത്ത്ഡേ ആശംസകൾ നേർന്ന മമ്മൂക്കയെ നോക്കി ചെറുപുഞ്ചിരിയോടെ അവൾ. മമ്മൂട്ടി കുഞ്ഞിനെ കാണാൻ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്. മമ്മൂമ്മക്കൊപ്പം അസിസ്റ്റന്റ് ജോർജ്, നിർമ്മാതാവ് ആന്റോ ജോസഫ് എന്നിവരും കുഞ്ഞിനെ കാണാൻ എത്തിയിരുന്നു.

ആരാധകരെ കാണാനെത്തുന്ന താരങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം തരംഗമാകാറുണ്ടെങ്കിലും ഇത്‌ അക്കൂട്ടത്തിൽ നിന്ന് മാറി നിൽക്കും. ഓർമ്മ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആ പെൺകുട്ടിക്ക് ലഭിച്ച മധുരമായ അനുഭവമായിരുന്നു അവളുടെ ഈ ജന്മദിനാഘോഷം. അത്‌ അവൾ ഏറ്റവും കൂടുതൽ ആരാധിക്കുന്ന, ഒരു നോക്ക് കാണാൻ ആഗ്രഹിച്ചിരുന്ന സാക്ഷാൽ മമ്മൂക്കയ്ക്കൊപ്പം. എന്താണെങ്കിലും കുഞ്ഞിന്റെ അസുഖം ഉടൻ ഭേദപ്പെടട്ടെ എന്നാണ് ഇപ്പോൾ ഏവരും പ്രാർത്ഥിക്കുന്നത്.