പൊട്ടി കരഞ്ഞ് മമ്മൂട്ടി.!! അദ്ദേഹത്തോട് എനിക്ക് ഒരു പരിഭവം ഉണ്ടായിരുന്നു; ഓർമ്മകളിൽ വിതുമ്പി മെഗാ സ്റ്റാർ.!! | Mammootty Share A Memory With Oommen Chandy

Mammootty Share A Memory With Oommen Chandy : കേരള നിയമസഭയിലെ ജനകീയനായ ജനഹൃദയങ്ങൾ കീഴടക്കിയ നേതാവ് അതായിരുന്നു ഉമ്മൻചാണ്ടി. ഒരു പതിറ്റാണ്ട് കാലം കേരള രാഷ്ട്രീയത്തിൽ തന്റേതായ നിലപാടും വ്യക്തിത്വവും കൊണ്ട് ആളുകളുടെ പ്രീതി പിടിച്ചുപറ്റിയ ജനനേതാവ് കഴിഞ്ഞ ദിവസം ലോകത്തോട് വിട പറഞ്ഞപ്പോഴും അദ്ദേഹത്തിൻറെ വിയോഗത്തിൽ വിശ്വസിക്കുവാൻ പ്രിയപ്പെട്ട അണികൾക്ക് അല്പം ബുദ്ധിമുട്ട് തന്നെയാണ്. സമൂഹത്തിൻറെ പലനിരകളിലുള്ള ആളുകൾ ഇതിനോടകം ഉമ്മൻചാണ്ടിക്ക് അനുശോചനം അറിയിച്ച് രംഗത്തെത്തി.

കൂട്ടത്തിൽ മമ്മൂട്ടി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റും ഓർമ്മക്കുറിപ്പും ആണ് ആളുകൾ ഏറ്റെടുക്കുന്നത്. ആൾക്കൂട്ടത്തിന് നടുവിൽ അല്ലാതെ താൻ ഒരിക്കൽ പോലും ഉമ്മൻചാണ്ടിയെ കണ്ടിട്ടില്ല എന്നാണ് മമ്മൂട്ടി പറയുന്നത്. എപ്പോൾ ചെന്നാലും അദ്ദേഹത്തിനൊപ്പം ഔഷധം എന്നപോലെ ഒരു കൂട്ടം ആളുകൾ ഉണ്ടായിരിക്കും. താൻ വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ തന്നെ നിയമസഭയിൽ ഉള്ള വ്യക്തിയാണ് ഉമ്മൻചാണ്ടി. അതുകൊണ്ടുതന്നെ ചെറുപ്പത്തിൽ തന്നെ ഉയരങ്ങളിൽ എത്തിയ ഒരാളാണ് അദ്ദേഹം എന്ന് നിഷ്പ്രയാസം പറയാം.

പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെപ്പോലെ തന്നെയും വിളിച്ചുകൊണ്ടു പോയതും മമ്മൂട്ടി പോസ്റ്റിൽ ഓർത്തെടുക്കുന്നു. അന്ന് മമ്മൂട്ടി എന്ന താരത്തിന്റെ എല്ലാ തലക്കനവും അലിഞ്ഞ് ഇല്ലാതായതും പള്ളിമുറ്റത്ത് നാട്ടുകാർക്കിടയിൽ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്ന വിശേഷണം മാത്രമായി താൻ ഒതുങ്ങിയതിനെപ്പറ്റിയും മമ്മൂട്ടി മനസ്സ് തുറക്കുന്നു. എന്നും ഒരു ഫോൺകോളിനപ്പുറം ഞാൻ ഉമ്മൻചാണ്ടിയ എന്ന് പറഞ്ഞ് വിളിക്കുന്ന സഹൃദയനും അതിശക്തനുമായ നേതാവായിരുന്നു അദ്ദേഹം. ഒരിക്കൽ ഞങ്ങളുടെ കെയർ പദ്ധതിയിൽ 600 കുട്ടികളുടെ ചികിത്സാ ചെലവ് കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോൾ അദ്ദേഹം സീ എസ് ആർ ഫണ്ട് മുഖേന നൂറു കുട്ടികളുടെ ശസ്ത്രക്രിയ ചിലവ് സ്പോൺസർ ചെയ്തു.

നൂറാമത്തെ കുട്ടി സുഖം പ്രാപിച്ച ആശുപത്രി വിട്ടപ്പോൾ അതിനെ കാണുവാൻ അദ്ദേഹം എത്തുകയും ചെയ്തു. അവിചാരിതമായ ഒരു ദിവസം സത്യപ്രതിജ്ഞ കഴിഞ്ഞുള്ള മൂന്നാം നാൾ കൊച്ചിയിലെ എൻറെ വീട്ടിലേക്ക് അപ്രതീക്ഷിതമായി വിരുന്നിനെത്തിയപ്പോൾ എനിക്ക് അദ്ദേഹത്തോട് ഒരു പരിഭവം മാത്രമായിരുന്നു പറയുവാൻ ഉണ്ടായിരുന്നത്. ആരോഗ്യം നോക്കാതെയുള്ള അലച്ചിൽ അവസാനിപ്പിക്കണമെന്ന്. എന്നാൽ എനിക്ക് അതിന് ലഭിച്ച മറുപടി ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു.

4/5 - (6 votes)