ലെ ദുൽക്കർ : വല്ല ചെടിയായി ജനിച്ചാൽ മതിയാർന്നു.!! മകന്റെ പിറന്നാൾ ദിവസം വാപ്പച്ചി തൂക്കി; 40-ാം പിറന്നാൾ ആഘോഷിക്കുന്ന ചെക്കന്റെ വാപ്പച്ചി ഫോട്ടോഷൂട്ടുമായി മമ്മുക്ക.!! | Mammootty Photo Viral On Dulquer Salman Birthday

Mammootty Photo Viral On Dulquer Salman Birthday : മലയാളികളുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. എഴുപതു വയസു കഴിഞ്ഞ മമ്മൂട്ടി ഇന്നും മലയാളികളുടെ അഹങ്കാരമാണ്. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും മെഗാസ്റ്റാർ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ ഒറ്റനിമിഷംകൊണ്ടാണ് വൈറലാകുന്നത്. സ്റ്റെലിഷ് ലുക്കിൽ നിൽക്കുന്ന ചിത്രങ്ങൾ കണ്ടാൽ മമ്മൂട്ടിയുടെ പ്രായം പിറകിലോട്ടാണോ പോകുന്നതെന്ന് ആരാധകർ ചോദിക്കാറുണ്ട്.

അത്തരത്തിൽ മറ്റൊരു സ്റ്റെലിഷ് ലുക്കിൽ ഇന്ന് രാവിലെ തന്നെ താരം പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. എന്നാൽ ഇന്ന് മലയാളികളുടെ പ്രിയ താരവും മമ്മൂട്ടിയുടെ മകനുമായ ദുൽഖറിൻ്റെ പിറന്നാൾ ദിവസമാണ്. പക്ഷേ, മമ്മൂക്ക പങ്കുവെച്ച പോസ്റ്റ് ‘വേൾഡ് നാച്വർ കൺസർവേഷൻ ഡേ’ എന്ന അടിക്കുറിപ്പോടെ സ്റ്റെലിഷ് ലുക്കിൽ നിൽക്കുന്ന രണ്ട് ഫോട്ടോകളാണ്. ജൂലൈ 28 ലോകപ്രകൃതിസംരക്ഷണ ദിനമായാണ് നാം ആഘോഷിക്കുന്നത്.

പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചാണ് ഈ ദിവസം ഓരോരുത്തരിലും അവബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് നാം ഈ ദിനം ആഘോഷിക്കുന്നത്. ഇന്നത്തെ കാലത്ത് പ്രകൃതി സംരക്ഷണം വളരെയധികം പ്രാധാന്യം അർഹിക്കുന്നു. അതിൻ്റെ ഒരു ഓർമ്മപ്പെടുത്തലായാണ് ഈ വർഷം മെഗാസ്റ്റാർ മമ്മൂട്ടി ആരാധകരുടെ മനസിൽ പ്രകൃതിയുടെ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നടത്തിയിരിക്കുന്നത്.

വീടിൻ്റെ മുന്നിലുള്ള ഗെയ്റ്റിനടുത്തുള്ള പച്ചപ്പിൽ നിന്നായിരുന്നു സൂപ്പർ സ്റ്റാറിൻ്റെ രണ്ട് ഫോട്ടോകളും. ഒരു ഫോട്ടോയിൽ ചരിഞ്ഞ് നിന്നും, മറ്റേതിൽ നേരെ നിന്നുമാണ് താരം പോസ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്തതിന് പിന്നാലെ സ്റ്റോറിയായും താരം ഈ ഫോട്ടോകൾ പങ്കുവയ്ക്കുകയുണ്ടായി. സോഷ്യൽ മീഡിയ മുഴുവൻ തിളങ്ങി നിൽക്കുകയാണ് ഇന്നത്തെ ദിവസം സൂപ്പർ താരം മമ്മൂക്ക. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി കമൻറുകളാണ് എത്തിയിരിക്കുന്നത്. ആരാധകർ അവരുടെ സൂപ്പർ സ്റ്റാറിൻ്റെ പോസ്റ്റിന് രസകരമായ കമൻറുകളാണ് നൽകിയിരിക്കുന്നത്.

Rate this post