AIയിൽ കയറ്റി കൂടുതൽ ചെറുപ്പമാക്കിയ മമ്മൂട്ടി അല്ലേ.!? അല്ല, ഇത് അദ്ദേഹത്തിന്റെ തനിപ്പകർപ്പാണ്; മകനില്ലാത്ത രൂപസാദൃശ്യം മരുമകന്.!! | Mammootty Nephew Ashkkar Soudaan Latest Photos Viral

Mammootty Nephew Ashkkar Soudaan Latest Photos Viral : മലയാള സിനിമയിൽ പുതുമുഖ നായകന്മാരിൽ ഇടം പിടിക്കാൻ കഴിഞ്ഞ ഒരു നടനാണ് അഷ്കർ സൗദാൻ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ പെങ്ങളുടെ മകനായ താരത്തിന് പഴയ മമ്മൂട്ടിയുടെ രൂപവും, ഗാംഭീര്യമുള്ള ശബ്ദവും കിട്ടിയിട്ടുണ്ട്. 2005-ൽ പുറത്തിറങ്ങിയ തസ്കരവീരൻ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.

ആരോ ഒരാൾ, വേനൽമഴ തുടങ്ങിയ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. പിന്നീട് 2014-ൽ പുറത്തിറങ്ങിയ മിത്രത്തിൽ നായകനായ ശേഷം നിരവധി സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. തമിഴിലും താരം തൻ്റെ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. സിനിമയാണ് തൻ്റെ ഫാഷനെന്ന് താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎൻഎ’ എന്ന ചിത്രത്തിലാണ് അഷ്ക്കർ സൗദാൻ നായകനായെത്തുന്നത്.

ഈ ചിത്രം ഉടൻ തിയേറ്ററിലെത്തുമെന്നാണ് പുറത്തു വരുന്ന വിവരം. ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായതോടെ അഷ്ക്കർ സൗദാൻ്റെ സിനിമാ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രമെന്ന് പറയുകയാണ്.

ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഷ്ക്കർ സൗദാനാണ്. ഈ ചിത്രത്തിൻ്റെ പൂജയ്ക്കിടെ അഷ്ക്കർ അമ്മാവനായ മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നുവെന്നും, അദ്ദേഹം അപ്പോൾ എന്നോട് എന്താണ് ഡിഎൻഎ എന്ന് ചോദിച്ചതായും താരം പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ദുബൈയിൽ ഒരു ഫങ്ങ്ഷന് പങ്കെടുത്ത താരം ഡാർക്ക് ബ്ലൂ പൈജാമയും കുർത്തയും ധരിച്ച് സുന്ദരനായി നിൽക്കുന്ന പോസ്റ്റിന് താഴെ ഒരു ക്യാപ്ഷനും നൽകിയിരുന്നു.’ മനസിൻ്റെ വെളിച്ചം നിങ്ങളുടെ ഹൃദയത്തിലും മനസിലും എന്നും നിലനിൽക്കുന്നു.’ നിരവധി പേരാണ് അദ്ദേഹത്തിൻ്റെ പോസ്റ്റിന് താഴെ കമൻറുമായി എത്തിയിരിക്കുന്നത്.

Rate this post