കലാശക്കൊട്ട് കാണാൻ ഖത്തറിൽ മമ്മൂട്ടി!! അര്‍ഹതയുള്ള ടീം കപ്പ് ഉയര്‍ത്തട്ടെ; ഫൈനലിസ്റ്റുകൾക്ക് ആശംസകൾ അറിയിച്ച് മെഗാസ്റ്റാർ… | Mammootty In Qatar For Fifa World Cup Malayalam

Mammootty In Qatar For Fifa World Cup Malayalam : ലോകകപ്പ് ഫുട്ബോൾ ഫൈനലിസ്റ്റുകള്‍ക്ക് ആശംസകളുമായി നടൻ മമ്മൂട്ടി ഫേസ്ബുക്കിൽ. ഇന്നു നടക്കാനിരിക്കുന്ന ലോകകപ്പിന്‍റെ കലാശ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്‍റെ ജനപ്രിയ നടന്‍ മോഹന്‍ലാലിന് പിന്നാലെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ഖത്തറിൽ എത്തിയിരിക്കുക ആണ്. ഖത്തറിൽ എത്തിയ മമ്മൂട്ടിയെ വമ്പൻ വരവേൽപ്പുകളോടെ ഖത്തർ സ്വാഗതം ചെയ്തു.

ലുസൈൽ സ്റ്റേഡിയത്തിൽ എത്തി അർജൻറീന – ഫ്രാൻസ് കിരീട പോരാട്ടത്തിന് മമ്മൂട്ടി സാക്ഷ്യം വഹിക്കും. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ഫുട്ബോൾ ആരാധകർ ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുന്ന കായിക പോരാട്ടത്തിൽ ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെയെന്ന് ഫേസ്ബുക്കിലൂടെ മമ്മൂട്ടി ആശംസകള്‍ നേര്‍ന്നു.

ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട ലോകകപ്പാണ് ഖത്തറിലേതെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. സെമിയില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് അര്‍ജന്‍റീന ടീം ഫൈനലിലേക്ക് ചുവടുവെച്ചത്. മൊറോക്കോയെ വീഴ്ത്തിയാണ് ഫ്രാന്‍സ് ഫൈനൽ ലിസ്റ്റിലേക്ക് എത്തിയത്. തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ് ഫ്രാൻസ്. തൻ്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരം ആയിരിക്കും ഇത് എന്നാണ് അർജൻറീന താരം ലയണല്‍ മെസി കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചത്.

കിരീട തുടര്‍ച്ച ലക്ഷ്യം വെച്ചാണ് ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. അക്ഷമയോടെ ലോകം ഖത്തറിലെ ലുസൈൻ സ്റ്റേഡിയത്തിലേക്ക് ഉറ്റുനോക്കുന്ന കാഴ്ചകൾ കാണാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കലാശ പോരാട്ടത്തിന് ഒരുങ്ങുന്ന അർജൻറീന ഫ്രാൻസ് ടീമുകൾക്ക് ആശംസകൾ അറിയിച്ചു നിരവധി താരങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ എത്തിയിട്ടുണ്ട്. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ട്രോഫി അനാച്ഛാദനം ചെയ്യുന്നത് ബോളിവുഡ് താരം ദീപിക പദുകോൺ ആണെന്ന പല റിപ്പോർട്ടുകളും വന്നുകൊണ്ടിരിക്കുക ആണ്.

Rate this post