വാപ്പിച്ചി പിന്നിൽ നിൽക്കുമ്പോൾ എന്റെ മുട്ടിടിക്കും; ദുൽക്കർ സൽമാൻ… | Mammootty Capturing Dulquer Salmaan Photo

Mammootty Capturing Dulquer Salmaan Photo : മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. മലയാള സിനിമാ മേഖലയെ സംബന്ധിച്ച് ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു ഘടകമാണ് മെഗാ സ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ സിനിമകൾക്ക് ആരാധകർ ഉള്ളത് പോലെ തന്നെ അദ്ദേഹം എടുക്കുന്ന ഫോട്ടോകൾക്കും ആരാധകർ ഏറെയാണ്. ഫോട്ടോകളെയും ക്യാമറകളെയും ഹൃദയത്തോട് ചേർത്തു നിർത്തുന്ന അദ്ദേഹം ഫോട്ടോകൾ എടുക്കുന്നതിൽ ഒരു വിരുതൻ തന്നെയാണ്. പല സിനിമാ നടീ നടന്മാരുടെ ഫോട്ടോകൾ മമ്മൂട്ടി എന്ന ഫോട്ടോഗ്രാഫറുടെ ക്യാമറ ഒപ്പി എടുത്തിട്ടുണ്ട്.

അത്തരത്തിൽ ഒരു സെലിബ്രിറ്റി അദ്ദേഹം എടുത്ത ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരിക്കുകയാണ്. ചിത്രം ഷയർ ചെയ്ത താരം മറ്റാരുമല്ല, മലയാളത്തിൻ്റെ യുവ സൂപ്പർ സ്റ്റാറും മമ്മൂക്കയുടെ മകനുമായ ദുൽഖർ സൽമാനാണ്. നല്ല അടിപൊളി ക്യാപ്ഷനോടെയാണ് ദുൽക്കർ ചിത്രം ഷയർ ചെയ്തിരിക്കുന്നത്. “ക്യാമറയിലേക്ക് നോക്കടാ എന്ന് പറയുന്നത് വാപ്പച്ചി ആയതുകൊണ്ട് അനുസരിക്കാതെ തരമില്ല” എന്ന രസകരമായ തലക്കെട്ടോടെയാണ് ദുൽക്കർ സൽമാൻ ചിത്രം പങ്കു വെച്ചത്.

ക്യാമറയ്ക്ക് പിന്നിൽ വാപ്പിച്ചി ആയത് കൊണ്ട് എൻ്റെ മുട്ട് വിറയ്ക്കാറുണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു. മണിക്കൂറുകൾ മുന്നേ ഇട്ട ചിത്രം ഇതിനോടകം തന്നെ മുന്നൂറിൽ പരം ആളുകളാണ് ഷയർ ചെയ്തിരിക്കുന്നത്. ലൈക്കും കമൻ്റും നിമിഷങ്ങൾ കൊണ്ടാണ് കുതിച്ചു കയറിയത്. ക്യാമറയോടും ഫോട്ടോ ഗ്രഫിയോടും വളരെ അധികം ഇഷ്ടവും പാഷനും ഉള്ള വ്യക്തിയാണ് മമ്മൂട്ടി.

മഞ്ജു വാരിയർ, വീണ നന്ദകുമാർ എന്നിങ്ങനെ സിനിമാ മേഖയിൽ പ്രവർത്തിക്കുന്ന നിരവധി താരങ്ങളുടെ ചിത്രങ്ങൾ മമ്മൂക്ക പകർത്തിയിട്ടുണ്ട്. ഇവയെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയതുമാണ്. 1970 കളിലാണ് മമ്മൂട്ടി സിനിമയിൽ സജ്ജേവമാകുന്നത്. ഒരു വക്കീൽ കൂടിയായ അദ്ദേഹം മികച്ച കഥാപാത്രങ്ങൾ നൽകി കൊണ്ട് സിനിമയിൽ തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാനൂറോളം സിനിമകളാണ് ഇതിനോടകം മമ്മൂട്ടി അഭിനയിച്ചിട്ടുള്ളത്.