‘തോറ്റു പോകുന്ന പ്രായം’ മമ്മൂട്ടിയുടെ വർക്ക് അറ്റ് ഹോം ചിത്രങ്ങൾ വൈറൽ.!!! മമ്മൂട്ടിയുടെ ലുക്കിനും ഫോണിനും കയ്യടിച്ച്‌ ആരാധകർ.!!!

പുതിയ ലുക്കിലുള്ള തന്റെ ചിത്രം പകർത്തി മഹാനടന്‍ മമ്മൂട്ടി. താരം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ട പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വീട്ടിലെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം..

“വര്‍ക്ക് അറ്റ് ഹോം, നോ അദര്‍ വര്‍ക്ക്, സോ വര്‍ക്ക് ഔട്ട്” എന്നാണ് മമ്മൂട്ടി തന്‍റെ ഫോട്ടോകള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് ക്യാമറയും ഫോട്ടോഗ്രഫിയുമായി വീടിനുള്ളിൽ തിരക്കിലാണ് അദ്ദേഹം. അങ്ങനെ പകർത്തിയ ചിത്രങ്ങളും അദ്ദേഹം മുൻപ് പങ്കുവച്ചിരുന്നു.

വീണ്ടും പ്രായം കുറച്ചു മാസ്സ് ലുക്കിലാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. ലോക്ക്ഡൗണിൽ വർക്കൗട്ട് ചെയ്ത് ഫിറ്റായ ശരീരവുമായാണ് തരാം ചിത്രങ്ങൾ പങ്കുവച്ചത്.

ഈ സമയം ഫലപ്രദമായി ശരീര സൗന്ദര്യ കാത്തുസൂക്ഷിക്കാന്‍ ഉപയോഗിക്കുകയാണ് മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടി. വൈറലായ മമ്മൂട്ടിയുടെ ചിത്രത്തിൽ സെൽഫി എടുക്കാൻ അദ്ദേഹം ഉപയോഗിച്ച ഫോൺ എതാണെന്ന് കണ്ടെത്താനായിരുന്നു ആരാധകരുടെ തിടുക്കം.

2020 മാര്‍ച്ച് ആറിന് പുറത്തിറങ്ങിയ സാംസങ്ങിന്‍റെ ഗാലക്സി S20 അള്‍ട്രാ ഫോണാണ് മമ്മൂട്ടി ഉപയോഗിച്ചിരിക്കുന്നത് എന്ന് ആരാധകര്‍ കണ്ടെത്തി. മറ്റ് മോഡലുകളിൽ നിന്നും വേറിട്ട് വലിയ ക്യാമറ സെൻസർ അപ്‌ഡേറ്റുകാലുള്ള ഫോണാണിത്. ഒരു ലക്ഷത്തിനടുത്താണ് സാംസങ് ഗാലക്‌സി S20 അള്‍ട്രയുടെ വില.