ലാലേട്ടന്റെ പുതിയ വീട് കാണാന്‍ മമ്മൂക്ക എത്തി; ഏട്ടന്റെ വീട്ടിൽ അതിഥിയായി ഇക്ക; സൗഹൃദ ചിത്രങ്ങൾ പങ്കുവെച്ച് ഇരുവരും… | Mammookka At Lalettan’s New Home Malayalam

Mammookka At Lalettan’s New Home Malayalam : മോളിവുഡ് സിനിമാ ലോകത്തിന്റെ രണ്ട് നെടും തൂണുകളായി പ്രേക്ഷകർ കരുതുന്ന സൂപ്പർതാരങ്ങൾ ആണല്ലോ മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും സിനിമയുമായി ബന്ധപ്പെട്ടു കൊണ്ട് ഫാൻസുകാർ തമ്മിൽ പലപ്പോഴും പോരടിക്കാറുണ്ടെങ്കിലും സ്വകാര്യ ജീവിതത്തിൽ ഇരുവരും ഉറ്റ സുഹൃത്തുക്കൾ കൂടിയാണ് എന്ന് ഏതൊരു സിനിമാ പ്രേമിക്കും അറിയാവുന്ന ഒന്നാണ്.

ഓൺ സ്ക്രീനിൽ എന്നപോലെതന്നെ ഓഫ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന ഇരുവർക്കും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. അതിനാൽ തന്നെ താരങ്ങൾ ഇരുവരും പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും സിനിമാ വിശേഷങ്ങളും നിമിഷനേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ ഏതൊരു സിനിമാ പ്രേമിയുടെയും മനസ്സുനിറക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ടിരിക്കുന്നത്.

തന്റെ പ്രിയ സുഹൃത്തായ മോഹൻലാലിന്റെ വീട്ടിലേക്ക് അതിഥിയായി എത്തിയപ്പോൾ പകർത്തിയ ചിത്രമാണ് മമ്മൂട്ടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. “ലാലിന്റെ പുതിയ വീട്ടിൽ ” എന്ന അടിക്കുറിപ്പിൽ സൂപ്പർതാരങ്ങൾ ഇരുവരും തോളോട് തോൾ ചേർന്നിരിക്കുന്ന ഈ ഒരു ചിത്രം നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. മാത്രമല്ല ഇതേ ചിത്രം തന്നെ “ഇച്ചാക്ക” എന്ന ക്യാപ്ഷനിൽ മോഹൻലാലും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. റെഡ് സ്ട്രിപ്പ്ഡ് ഷർട്ടിലായിരുന്നു മമ്മൂട്ടിയെങ്കിൽ ബ്ലാക്ക് ഫുൾ സ്ലീവ് ടീഷർട്ട് ആയിരുന്നു മോഹൻലാലിന്റെ വേഷം.

കഴിഞ്ഞ മാസമായിരുന്നു കൊച്ചി കുണ്ടന്നൂരിൽ സ്ഥിതിചെയ്യുന്ന 9000 ചതുരശ്ര അടിയിലുള്ള അധ്യാഡംബര ഫ്ലാറ്റ് മോഹൻലാൽ സ്വന്തമാക്കിയിരുന്നത്. എന്നാൽ ഈയൊരു വീടിന്റെ പാലുകാച്ചൽ ചടങ്ങിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. അതിനാൽ തന്നെ ഈയൊരു വീടിന്റെ വിശേഷങ്ങൾ അറിയാൻ പൃഥ്വിരാജ് ഭാര്യ സുപ്രിയയും അടക്കമുള്ള പ്രമുഖർ കഴിഞ്ഞ ദിവസങ്ങളിൽ എത്തുകയും ഈയൊരു ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

Rate this post