വിത്തുകൾ ഇല്ലാതെ മല്ലി ചെടി വീട്ടിൽ തന്നെ ഈസിയായി മുളപ്പിച്ചെടുക്കാം… ഇങ്ങനെ ചെയ്തു നോക്കൂ.!!

ഭക്ഷണപ്രിയർ വെജിറ്റേറിയൻസ് ആയാലും നോൺ വെജിറ്റേറിയൻസ് ആയാലും മിക്ക വിഭവങ്ങളിലും ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മല്ലിയില. അതുകൊണ്ടു തന്നെ വീടുകളിൽ നിത്യവും ഉപയോഗവും ഉണ്ട് മല്ലിയിലക്ക്. എന്നാൽ അപ്പോഴും നമ്മളെല്ലാം പുറത്തു നിന്നും വാങ്ങാനാണ് പതിവ്.

എളുപ്പത്തിൽ വീട്ടിൽ തന്നെ നട്ടു വളർത്താൻ കഴിഞ്ഞാലോ… കടയിൽ നിന്നും വാങ്ങുന്ന മല്ലി തൈകളിൽ നിന്നും അത്യാവശ്യത്തിനു ആരോഗ്യമുള്ള അധികം കേടു വരാത്ത തൈകൾ നടനായി എടുക്കാം. ഇവയുടെ ഇലകളെല്ലാം മുറിച്ചെടുത്ത ശേഷം വെറും തണ്ടും വെരും മാത്രമാക്കി മുറിച്ചെടുക്കാം.

ഒരു ചട്ടിയിൽ മണ്ണ് നിറച്ച്‌ ചാണകപ്പൊടിയോ മറ്റെന്തെങ്കിലും ജൈവ വളമോ ഉപയോഗിക്കാം. അതിലേക്കു ഈ മല്ലിത്തണ്ടുകൾ നട്ടു പിടിപ്പിക്കാം. ഇളം വെയില് കൊള്ളുന്ന സ്ഥലമാണ് ചട്ടി വെക്കാൻ നല്ലത്. ഒരുപാട് വെയിലത്ത് വെക്കേണ്ട ആവശ്യം ഇല്ല. അത് പോലെ കൂടുതൽ വെള്ളവും മല്ലിയില കൃഷിക്ക് വേണ്ട.

കടയിൽ നിന്നും വാങ്ങുന്ന മല്ലിയിലകളിൽ കുറച്ചു വീതം ഇങ്ങനെ നട്ടു പിടിപ്പിച്ചാൽ രണ്ടു മാസം കൊണ്ട് വളരെ അധികം ആരോഗ്യമുള്ള നല്ല മല്ലിയിലകൾ വളർത്തിയെടുക്കാൻ സാധിക്കും. എല്ലാവരും ചെയ്തു നോക്കൂ.. വിഷമയമായ നല്ല ഭക്ഷണം കഴിക്കൂ.. credit : beauty life with sabeena