പ്രിത്വി കണ്ടു, ഇന്ദ്രജിത്ത് ഓടിച്ചു, മല്ലിക എടുത്തു; എം ജി ഹെക്ടർ സ്വന്തമാക്കി മല്ലിക സുകുമാരൻ… | Mallika Sukumaran New Car MG Hector

Mallika Sukumaran New Car MG Hector : ലോകമെമ്പാടുമുള്ള ആരാധകർ ഹൃദയത്തിലേറ്റിയ താര കുടുംബമാണ് പൃഥ്വിരാജിന്റേത്. അച്ഛൻ സുകുമാരനും അമ്മ മല്ലിക സുകുമാരനും ഏട്ടൻ ഇന്ദ്രജിത്തും, ഏട്ടന്റെ ഭാര്യ പൂർണിമയും, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും എല്ലാവരും സിനിമാരംഗത്ത് തന്നെ നിറഞ്ഞ് നിൽക്കുന്നവരാണ്. താര കുടുംബത്തിന്റെ ഓരോ വിശേഷങ്ങൾക്ക് വേണ്ടിയും പ്രേക്ഷകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കാറുള്ളത്. 1974ൽ ജി അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലികാ സുകുമാരൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. അറുപതിലധികം സിനിമകളിൽ ഇതിനോടകം വേഷമിട്ടിട്ടുണ്ട്.

സിനിമാരംഗത്ത് അത്രതന്നെ സജീവമല്ല എങ്കിലും ടെലിവിഷൻ രംഗത്തും, സോഷ്യൽ മീഡിയ രംഗത്തും താരം സജീവമാണ്. ഈയടുത്ത് പൃഥ്വിരാജിന്റെ ആയി പുറത്തിറങ്ങിയ കടുവ എന്ന സിനിമയിൽ മല്ലികാ സുകുമാരനും വേഷമിട്ടിരുന്നു. ഇരു കൈകളും നീട്ടിയാണ് ആരാധകർ സിനിമയെയും, താരത്തിന്റെ തിരിച്ചുവരവിനെയും സ്വീകരിച്ചത്. മികച്ച അഭിനയത്തിന് താരത്തെ തേടി നിരവധി അവാർഡുകൾ ഇതിനോടകം എത്തിയിട്ടുണ്ട്. പ്രായത്തെ മറികടന്നുള്ള അഭിനയവും, സംസാരവും, ആർജ്ജവ ബോധവും എല്ലാം താരത്തിന് ഇപ്പോഴുമുണ്ട്.

എന്റെ മകനെയും മരുമകളെയും എന്നും നെഞ്ചോടു ചേർത്ത് നിർത്തുന്ന താരത്തിന്റെ പുത്തൻ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.തനിക്ക് മക്കളുടെ അടുത്ത് പോകാനും കൊച്ചുമക്കളെ കയറ്റി സവാരി അടിക്കാനുമായി പുതിയ കാർ വാങ്ങുന്ന മല്ലിക സുകുമാരന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. എംജി ഹെക്ടർ പ്ലസ് എന്ന കാറാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 15.9 ലക്ഷം മുതൽ 20.5 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം പ്രൈസ്. പൃഥ്വിരാജും സുപ്രിയയും ചേർന്ന് കാർ വന്ന് കണ്ടിരുന്നു, ഇന്ദ്രജിത്താണ് കാർ ടെസ്റ്റ് ഡ്രൈവിന് കൊണ്ടുപോയത്.

എല്ലാവരുടെയും സന്തോഷത്തോടെയും അനുഗ്രഹത്തോടെയും തന്നെയാണ് വാഹനം സ്വന്തമാക്കിയിരിക്കുന്നത് എന്നും താരം പറയുന്നു. വളരെ നർമ്മത്തോടെയാണ് എപ്പോഴും താരം സംസാരിക്കാറ്, വാഹനം എന്തുകൊണ്ട് വാങ്ങി എന്ന് ചോദിക്കുമ്പോൾ തന്നെപ്പോലെ തന്നെ സൗന്ദര്യം വാഹനത്തിനും ഉണ്ട് അതുകൊണ്ടാണ് എന്നും മല്ലിക പറയുന്നു. തനിക്ക് കേരളത്തിലെവിടെയും പോകാനും ഷൂട്ടിംങ്ങുകൾക്ക് ചെല്ലാനും വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു വാഹനം സ്വന്തമാക്കിയത് എന്നും താരം പറയുന്നുണ്ട്. വാഹന പ്രേമിയായ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ പുതിയൊരു വാഹനം വാങ്ങിയതിനെ പ്രേക്ഷകരും ഉറ്റുനോക്കുകയാണ്.

Rate this post