അമ്മ കുട്ടിക്ക് പിറന്നാൾ സർപ്രൈസുമായി രാജുവും ഇന്ദ്രനും; മല്ലികയുടെ പിറന്നാൾ ആഘോഷമാക്കാൻ മത്സരിച്ച് മക്കളും മരുമക്കളും… | Mallika Sukumaran Birthday Celebration Malayalam

Mallika Sukumaran Birthday Celebration Malayalam : മലയാള സിനിമാ ലോകത്തെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണല്ലോ മല്ലിക സുകുമാരന്റേത്. 1970 കാലഘട്ടങ്ങളിൽ സംവിധായക വേഷത്തിലും നടന വേഷത്തിലും തിളങ്ങി നിന്നിരുന്ന ഇതിഹാസ താരമായ സുകുമാരന്റെ ഭാര്യ കൂടിയായ ഇവരുടെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്.

മക്കളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ എന്നതിലുപരി മലയാള സിനിമാ ലോകത്തിന് തന്നെ ഒരു അമ്മയായി മാറുകയായിരുന്നു ഇവർ. ഭർത്താവ് സുകുമാരന്റെ വിയോഗത്തിനു ശേഷം അഭിനയ ലോകത്ത് അത്രതന്നെ സജീവമല്ലായിരുന്നുവെങ്കിലും പിന്നീട് നിരവധി അമ്മ വേഷങ്ങളിലൂടെ കയ്യടികൾ നേടാനും താരത്തിന് സാധിച്ചിരുന്നു. മാത്രമല്ല മക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഇന്റർവ്യൂകളിൽ എപ്പോഴും രസകരമായ വിശേഷങ്ങൾ പങ്കുവെക്കാറുള്ള ഒരാൾ കൂടിയാണ് ഇവർ.

കഴിഞ്ഞ ദിവസമായിരുന്നു മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട മല്ലിക സുകുമാരന്റെ പിറന്നാൾ ദിനം എന്നതിനാൽ തന്നെ സിനിമാ ലോകത്തിൽ നിന്നും പുറത്തുനിന്നും നിരവധി പേരായിരുന്നു താരത്തിന് ആശംസകളും പ്രാർത്ഥനകളുമായി എത്തിയിരുന്നത്. ഇത്തരത്തിൽ പ്രൊഡക്ഷൻ കൺട്രോളർ ആയ സിദ്ധു പനക്കൽ എഴുതിയ കുറിപ്പും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇതിനേക്കാൾ ഉപരി പൃഥ്വിരാജ് സുകുമാരൻ തന്റെ അമ്മയുടെ ജന്മദിനത്തിൽ പങ്കുവെച്ച ചിത്രമാണ് ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

“ഹാപ്പി ബർത്ത് ഡേ അമ്മ” എന്നൊരു ക്യാപ്ഷനിൽ അമ്മയുടെയും തന്റെയും ഒരു പഴയകാല ചിത്രമായിരുന്നു താരം പങ്കുവച്ചിരുന്നത്. മല്ലിക സുകുമാരന്റെ മടിയിൽ ഇരിക്കുന്ന കൊച്ചു കുഞ്ഞായിട്ടാണ് പൃഥ്വിരാജിനെ ഇതിൽ കാണുന്നത്. പൃഥ്വിരാജിന്റെ ഈ ഒരു കുട്ടിക്കാല ചിത്രവും ജന്മദിനാശംസകളും ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയതോടെ നിരവധി പേരാണ് വളരെ രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്. മാത്രമല്ല ഈയൊരു ചിത്രത്തിന് താഴെ “താങ്ക്യൂ മോൻ” എന്നായിരുന്നു മല്ലിക സുകുമാരന്റെ മറുപടി കമന്റ്.

Rate this post