പിറന്നാൾ ആഘോഷം എയറിൽ ആണ്.!! മാളവികക്ക് ആകാശ വിരുന്നൊരുക്കി തേജസ്സ്; ഇങ്ങനെ ഒരു സർപ്രൈസ് മറ്റാർക്കും കിട്ടികാണില്ല ദുബായ് ആകാശത്ത് പാറിപറന്ന് താരം.!! | Malavika Krishnadas Skydive Dubai

Malavika Krishnadas Skydive Dubai : വിവാഹശേഷമുള്ള ആദ്യ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കുക ആണ് മാളവിക കൃഷ്ണദാസ്. അഭിനേത്രിയും നര്‍ത്തകിയുമായ മാളവിക കൃഷ്ണദാസ് തൻ്റെ യൂട്യൂബ് ചാനലിൽ ഏറെ സജീവമാണ്. അടുത്തിടെയായിരുന്നു മാളവിക 24ാം പിറന്നാള്‍ ആഘോഷിച്ചത്. ദുബായിലായിരുന്നു പിറന്നാളാഘോഷം നടന്നത്. അമ്മയ്ക്കും ഭർത്താവ് തേജസ്സിനുമൊപ്പമായിരുന്നു മാളവികയുടെ ദുബായ് യാത്ര.

ഇപ്പോഴിതാ ദുബായ് യാത്രയുടെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് താരം. അതിൽ മാളവിക സ്കൈ ഡൈവിങ്ങ് ചെയ്യുന്ന വീഡിയോസ് ആണ് പ്രേക്ഷകർ ഇരു കൈകളും നീട്ടി ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ പിറന്നാളാഘോഷമായിരുന്നു ഇത്തവണത്തേത്, തേജസേട്ടനാണ് എനിക്ക് ആദ്യം സര്‍പ്രൈസ് തന്നത്. എന്നാൽ ദീപുവേട്ടൻ്റെ ബർത്ത് ഡേ ഗിഫ്റ്റ് ഇപ്പോഴും എനിക്കിത് വിശ്വസിക്കാനായിട്ടില്ല.

ആകാശത്ത് പാറി പറന്ന് സ്കൈ ഡൈവിങ്ങ് ചെയ്ത് മാളവിക ദുബായിയുടെ സൗന്ദര്യം കണ്ടു. സ്കൈ ഡൈവിങ്ങിനു ശേഷം തൻ്റെ അനുഭവം താരം പങ്കുവെച്ചു, ഇപ്പോൾ ഇതു ഒട്ടും പ്രതീക്ഷിച്ചില്ല, പക്ഷേ തൻ്റെ ഒരുപാടു കാലത്തെ ആഗ്രഹമായിരുന്നു ഈ ആകാശയാത്ര എന്നും താരം പറഞ്ഞു. വളരെ മനോഹരമായ നിമിഷമായിരുന്നു അത്, തിർച്ചയായും എല്ലാവരും ഒരു തവണ ട്രൈ ചെയ്യണമെന്നും മാളവിക വീഡിയോവിൽ പറഞ്ഞു. മുന്‍പ് 7ാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ദീപുവേട്ടനൊപ്പം ഷാര്‍ജയില്‍ വെച്ച് മാളവിക പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും, വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഇവിടെ പിറന്നാള്‍ ആഘോഷിക്കുന്നതെന്നും ഏറെ സന്തോഷത്തിൽ മാളവിക പറയുന്നു.

അന്നു ദീപുവിനും കുടുംബത്തിനുമൊപ്പമായി പുറത്ത് പോയതിന്റെ വിശേഷങ്ങളും മാളവിക യൂട്യൂബിൽ പങ്കുവെച്ചിരുന്നു. നായിക നായകനിൽ മാളവികയ്‌ക്കൊപ്പം മത്സരാർത്ഥിയായിരുന്നു തേജസ് ജ്യോതി ആണ് മാളവികയുടെ ഭർത്താവ്. ഇരുവരുടെയും വിവാഹ വിശേഷങ്ങളും, തായ്‌ലൻഡിലെ ഹണിമൂൺ യാത്ര വിശേഷങ്ങളും താരം യൂട്യൂബിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. ചുരുങ്ങിയ സമയം പ്രേക്ഷകരുടെ ഇഷ്ട ദമ്പതിമാരായി ഇരുവരും മാറി കഴിഞ്ഞു.

Rate this post