മാളവികയ്ക്കും തേജസിനും ഇനി കൊട്ടും കുരവയുമായി കല്യാണമേളം!! പ്രിയ ജോഡികൾ ജീവിതത്തിലും ഒന്നിക്കുന്നു… | Malavika Krishnadas Marriage Surprise Viral Malayalam

Malavika Krishnadas Marriage Surprise Viral Malayalam : തനിക്ക് മാളുവിനെ അറിയാം. മാളുവിന് എന്നേയും. പ്രണയം ഒന്നുമായിരുന്നില്ല. വല്ലപ്പോഴും മെസേജ് ഒക്കെ അയയ്ക്കുമായിരുന്നു. അറിയാവുന്ന ഒരാളെ കല്യാണം കഴിച്ചാല്‍ കൊള്ളാമെന്ന് മനസിൽ ഉണ്ടായിരുന്നു. അങ്ങനെയാണ് ഒരു പ്രൊപ്പോസലായി താൻ ചെന്നതെന്നാണ് തേജസ് പറയുന്നത്. ടെലിവിഷനിലും സിനിമയിലും എല്ലാം സജീവ സാന്നിധ്യമാണ് മാളവിക കൃഷ്ണദാസ്. കൂടാതെ റിയാലിറ്റി ഷോയിലും താരം പങ്കെടുക്കുന്നുണ്ട്.

ഏഷ്യാനെറ്റിലെ ഡാന്‍സിങ് സ്റ്റാര്‍സില്‍ മാളവിക മത്സരാർത്ഥിയുമാണ്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്‌ അഭിനയവും ഡാന്‍സുമൊക്കെയായി മലയാളികൾക്ക് ഇടയിൽ ശ്രദ്ധ നേടിയ മാളവിക വിവാഹിത ആവാന്‍ പോവുകയാണ് എന്നതാണ്. അടുത്തിടെ താരം വിവാഹം ഉണ്ടെന്ന് പറഞ്ഞെങ്കിലും ആരാണ് വരൻ എന്ന കാര്യം രഹസ്യമായി വെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ താരത്തിന്റെ പെണ്ണു കാണല്‍ വിശേഷങ്ങളും ഒപ്പം വരനെ കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് താരം. നായിക നായകനിലെ സഹതാരമായ തേജസ് ജ്യോതിയാണ് മാളവികയെ ജീവിത സഖിയാക്കാൻ ഒരുങ്ങുന്നത്.

പുതുവര്‍ഷത്തില്‍ കല്യാണം ഉണ്ടാവുമെന്ന് നേരത്തെ മാളവിക വ്യക്തമാക്കിയിരുന്നു. വരന്റെ വീട്ടുകാര്‍ വരാനുണ്ടെന്നും അതിന് ശേഷം കൂടുതല്‍ വിശേഷങ്ങള്‍ നിങ്ങളുമായി പങ്കിടാമെന്നും താരം പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സന്തോഷ വാര്‍ത്ത നിങ്ങളോട് പങ്കിടുകയാണ് എന്നാണ് താരം പറഞ്ഞത്. കല്യാണത്തെക്കുറിച്ച് സംസാരിച്ചപ്പോൾ തന്നെ ആരാണ് വരൻ എന്നായിരുന്നു എല്ലാവരും ചോദിച്ചത്. ആ ആളെത്തന്നെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് എന്നും കൂടാതെ പെണ്ണുകാണല്‍ ചടങ്ങ് നടക്കുകയാണെന്നും.

ഇവിടെ ചെറിയ രീതിയിൽ ഫോര്‍മലായുള്ള ചടങ്ങും വേണമല്ലോ. കുറച്ച് കഴിഞ്ഞ് കാര്യങ്ങൾ പറയാം എന്നായിരുന്നു ഞാന്‍ കരുതിയത്. ഇവര്‍ക്കെല്ലാം ഒരേ നിര്‍ബന്ധം ഇന്ന് തന്നെ പറയണമെന്ന്. എന്നാണ് താരം മനസ് തുറന്നത്. ആദ്യമായിട്ടാണ് ഇത്തരമൊരു ചടങ്ങില്‍. നായിക നായകനും തട്ടിന്‍പുറത്ത് അച്യുതനുമൊക്കെ കഴിഞ്ഞ് ഞാന്‍ തിരിച്ച് ഷിപ്പിലേക്ക് പോയിരുന്നു. ആ സമയത്ത് കുറേ പ്രൊപ്പോസലുകൾ വരുന്നുണ്ടായിരുന്നു. എന്നാണ് തേജസ്‌ പറഞ്ഞത്. കൂടുതൽ കല്യാണ വിശേഷങ്ങളുമായി ഞങ്ങള്‍ പിന്നീട് വരാമെന്ന് താരം വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. മാളവികയോട് ഒപ്പം തേജസിനെ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി എന്നും നിങ്ങള്‍ നല്ല ജോഡികളാണ്, ഇത് ശരിക്കും സര്‍പ്രൈസായി എന്നാണ് ആരാധകര്‍ പ്രതികരിച്ചത്.

Rate this post