നിനക്ക് മരണമില്ല.!! നീ ഞങ്ങൾക്ക് പ്രിയപ്പെട്ടതായിരുന്നു എന്ന് തെളിയിക്കാൻ ഇതിലും വലിയ തെളിവുകൾ ഒന്നും ആവശ്യമില്ല; മാളവിക ജയറാം ടാറ്റൂ വൈറൽ.!! | Malavika Jayaram Tattoo Viral
Malavika Jayaram Tattoo Viral : മാളവികയുടെ ഏറ്റവും പുതിയ ടാറ്റു ചിത്രം ഏറ്റെടുത്ത പ്രേക്ഷകർ ജനപ്രിയ നടൻ എന്ന പേരിന് ഏറ്റവും കൂടുതൽ അർഹനായ വ്യക്തിയാണ് സിനിമാതാരം ജയറാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത ജയറാം അപരൻ എന്ന ചിത്രത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. മികച്ച കുറേയേറെ കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയെ ധന്യമാക്കി തീർത്ത താരം ഇന്നും സിനിമ മേഖലയിലും സോഷ്യൽ മീഡിയയിലും ഒരുപോലെ സജീവമാണ്.
ചില താരങ്ങൾ വന്നു കുറെയേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ചു അതിനു ശേഷം സിനിമയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിൽ നിന്നും മാറി നിൽക്കുന്നുണ്ടെങ്കിൽ ജയറാമിന്റെ കാര്യം നേരെ തിരിച്ചാണ്. ഒന്നരവർഷം സിനിമയിൽ നിന്ന് ഇടവേള എടുത്തിട്ട് പോലും ജയറാമിനെ പ്രേക്ഷകർ മറന്നില്ലെന്ന് മാത്രമല്ല താരത്തിന്റെ ഒരു അഭാവം മലയാള സിനിമയിൽ തോന്നിയിട്ടില്ല എന്നതുമാണ് വസ്തുത ജയറാമിനെ പോലെ തന്നെ കുടുംബവും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. സിനിമ മേഖലയിൽ തന്നെ തിളങ്ങി നിന്ന പാർവതിയാണ് ജയറാം വിവാഹം കഴിച്ചിരിക്കുന്നത്.
മാളവിക, കാളിദാസ് എന്നീ രണ്ട് മക്കളുള്ള ജയറാമിന്റെ മൂത്തമകൻ കാളിദാസ് ജയറാം അച്ഛൻറെ പാത പിന്തുടർന്ന് ഇതിനോടകം സിനിമയിലേക്ക് കടന്നുകഴിഞ്ഞു. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുവാൻ കാളിദാസനും സാധിച്ചിട്ടുണ്ട്. ഇതുവരെ സിനിമയിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിൽ പോലും പ്രേക്ഷകർക്ക് മാളവികയും സുപരിചിതയാണ്. കുടുംബത്തിലെ ഒരു കുട്ടിയെ പോലെയാണ് മാളവികയെ മലയാളി പ്രേക്ഷകർ മനസ്സിൽ ഏറ്റെടുത്തിരിക്കുന്നത്. ഈ താരകുടുംബം എന്നും ആളുകൾക്ക് കൗതുകം സൃഷ്ടിക്കുമ്പോൾ ജീവിതത്തിൽ ഒരിക്കലും കടന്നു പോകില്ലെന്ന് കരുതിയ ഒരു മുഹൂർത്തത്തിലൂടെയാണ് ജയറാമും ഫാമിലിയും പൊയ് ക്കൊണ്ടിരിക്കുന്നത് കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ട ഒരു അംഗത്തിന്റെ വേർപാട് വല്ലാതെ തന്നെയും തനിക്ക് ചുറ്റുമുള്ളവരെയും വേദനിപ്പിച്ചു എന്ന് അടുത്തിടെ പാർവതി പങ്കുവെച്ച ഒരു പോസ്റ്റിലൂടെ വ്യക്തമായിരുന്നു.
വീട്ടിലെ അരുമയായ പട്ടിക്കുട്ടി മെസി മരിച്ചതിന്റെ ദുഃഖം ആണ് പാർവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. ഇപ്പോൾ ഇതിന് പിന്നാലെ ആ നായക്കുട്ടി അവർക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് സൂചിപ്പിക്കുന്ന മാളവികയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.മെസീമ എന്ന നായ്ക്കുട്ടിയുടെ ചിത്രം കയ്യിൽ പച്ചകുത്തിയാണ് മാളവിക തന്റെ സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്.