ഇതാണ് സാമ്പാർ പൊടിയുടെ യഥാർത്ഥ രുചിക്കൂട്ട്..!! ആരും പ്രതീക്ഷിക്കാത്ത ഒരു സ്പെഷ്യൽ ചേരുവ കൂടി…👌👌

സൂപ്പർ ടേസ്റ്റി സാമ്പാർ പൊടി വീട്ടിൽ തന്നെ തയ്യാറാക്കാം. .ഇതിനായി മുഴുവൻ മല്ലി, കറിവേപ്പില, ഉലുവ , ഉണക്കമുളക്, കടലപ്പരിപ്പ് , ഉഴുന്ന് പരിപ്പ്, ജീരകം എന്നിവ നന്നായി മൂപ്പിച്ചെടുക്കണം. അതിനായി പാൻ ചൂടായി വരുമ്പോൾ അതിലേക്കു ഈ ചേരുവകൾ എല്ലാം ചേർത്ത് കൊടുക്കാം.

നന്നായി വറുത്തെടുക്കണം. വറ്റൽ മുളക് അതികം വറുക്കേണ്ടതില്ല. നല്ലപോലെ ചൂടായാൽ മുളക് മാറ്റി വെക്കാം. ഇതിൽ സീക്രട്ട് ഇന്ക്രീഡിയൻറ് കൂടി ചേർക്കേണ്ടതുണ്ട്. മട്ട അരി കൂടി ചേർക്കണം സാമ്പാറിന് നല്ല കൊഴുപ്പുകിട്ടാൻ ഇതുമൂലം കഴിയും.

ചൂടായി വരുമ്പോൾ അതിലേക്കു മഞ്ഞൾപൊടി, കാശ്മീരി ചില്ലി പൗഡർ,കായംപൊടി എന്നിവ കൂടി ചേർക്കാം.ഇവ മിക്സിയിൽ നന്നായി അടിച്ചെടുക്കാം. ശേഷം നനാവില്ലാത്ത പാത്രത്തിൽ മൂടി വെക്കാം.ഒരുപാടുകാലം കേടുകൂടാതെ സൂക്ഷിച്ചു വെക്കാനും സാധിക്കും.

നിങ്ങളും വീട്ടിൽ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ..ഈ സാമ്പാർപൊടി ആറുമാസം വരെ കേടുകൂടാതെ ഇരിക്കുകയും ചെയ്യും ഇനി എളുപ്പത്തിൽ അടിപൊളി സാമ്പാർ ഉണ്ടാക്കാം.സൂപർ ടേസ്റ്റും അതില്പരം അടിപൊളി മണവും ഇതിന്റെ പ്രത്യേകതയാണ്. credit : Mums Daily

Special masala Chicken roast NO tomato for rice, chappathi, roti :