കയ്യടികൾ നേടി ‘മകൾ’ ചൈത്രയാത്ര തുടങ്ങി..!! മീര ജാസ്മിന്റെ അതിഗംഭീര തിരിച്ചുവരവ്..!! മകൾ ഫസ്റ്റ് ഡേ റിവ്യൂ… | Makal Malayalam Movie

Makal Malayalam Movie : ജയറാം – മീര ജാസ്മിൻ കൂട്ടുക്കെട്ടിൽ സത്യൻ അന്തിക്കാട് ഒരുക്കിയ ‘മകൾ’ പ്രേക്ഷകരിലേക്കെത്തി. നീണ്ട ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട് – ജയറാം കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം ബിഗ് സ്‌ക്രീനിൽ എത്തിയപ്പോൾ, കുടുംബപ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെയാണ് ഫസ്റ്റ് ഷോക്ക് എത്തിയത്. പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് കോട്ടം സംഭവിച്ചില്ല എന്ന് മാത്രമല്ല, ഇന്നലകളിലെ ജയറാമിനെ തങ്ങൾക്ക് തിരികെ ലഭിച്ചു എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

നമ്മുടെ സിനിമകൾ പലപ്പോഴും അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ ഒരു ‘പ്രത്യേക ബന്ധമായി’ ചിത്രീകരിക്കാൻ ഇഷ്ടപ്പെടുന്നു, എന്നാൽ യഥാർത്ഥ ജീവിതത്തിൽ കൗമാരക്കാരിയായ മകളും അച്ഛനും തമ്മിലുള്ള ബന്ധം വെല്ലുവിളി നിറഞ്ഞതായിരിക്കും. പ്രത്യേകിച്ചും പെൺകുട്ടിയുടെ മനസ്സിൽ വിമത സ്വഭാവങ്ങൾ രൂപപ്പെടുകയും അവളുടെ സുരക്ഷ, സംവേദനക്ഷമത, നല്ല ഭാവി എന്നിവയെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്ന അച്ഛൻ അസ്വസ്ഥനാകുകയും ചെയ്യുന്നു.

സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമ വളരെക്കാലമായി പരസ്പരം അകന്നുനിന്നതിന് ശേഷം ഒരുമിക്കുന്ന ഒരു അച്ഛനെയും മകളെയും അവതരിപ്പിക്കുന്നു. ഫസ്റ്റ് ഷോക്ക് ശേഷം പ്രേക്ഷകർ ഒന്നടങ്കം, ‘അടിപൊളി ഫാമിലി എന്റർടൈൻമെന്റ്’ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചത്. മാസ് ആക്ഷൻ രംഗങ്ങൾ മലയാള സിനിമകളിൽ അരങ്ങു വാഴുന്ന കാലത്ത്, മനസ്സിന് കുളിർമ നൽകുന്ന ചിത്രമാണ് ‘മകൾ’ എന്ന് പലരും പറയുന്നു.

ഏറെ വർഷത്തെ ഇടവേളക്ക് ശേഷം മീര ജാസ്മിൻ തിരിച്ചെത്തിയ സിനിമ കൂടിയാണ് ‘മകൾ’. എന്നാൽ, പഴയ മീര ജാസ്മിനിൽ നിന്ന് ഒരു വ്യത്യാസവും നടിക്ക് സംഭവിച്ചിട്ടില്ല എന്ന് പ്രേക്ഷകർ പറയുന്നു. ടീനേജ് മക്കളുള്ള രക്ഷിതാക്കൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്ന് ഫാമിലി ഓഡിയൻസ് അഭിപ്രായപ്പെടുന്നു. ഫസ്റ്റ് ഡേ തന്നെ, തിയ്യറ്ററുകൾ ഫാമിലി ഓഡിയൻസ് കയ്യടക്കിയ കാഴ്ച്ചയാണ് കേരളമെമ്പാടുമുള്ള തിയ്യറ്ററുകളിൽ കാണാൻ കഴിയുന്നത്.