ശബ്‌ദം കൊണ്ട് ജീവിച്ചവൻ.!! ഒരാളിലെ ഒരായിരം ആളുകൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു.!! മഹേഷ് കുഞ്ഞുമോന് നിറഞ്ഞ സ്നേഹത്തോടെ പ്രാർത്ഥനയോടെ ആരാധകർ.!! | Mahesh Kunjumon First Response After Accident Viral Entertainment News
Mahesh Kunjumon First Response After Accident Viral Entertainment News : ജൂൺ അഞ്ചിന് ഉണ്ടായ അപകടവും അതേ തുടർന്ന് മലയാളികൾക്ക് പ്രിയപ്പെട്ട കലാകാരൻ കൊല്ലം സുധി വിട പറഞ്ഞതും ഒക്കെ ഇന്നും ഒരു സ്വപ്നം പോലെയാണ് പലർക്കും തോന്നുന്നത്. അപകടത്തെ തരണം ചെയ്ത ബിനു അടിമാലി കഴിഞ്ഞദിവസം സുധിയുടെ വീട്ടിലെത്തിയിരുന്നു. അപ്പോഴും അപകടത്തിൽ സാരമായി പരിക്കേറ്റ മഹേഷിനെ പറ്റിയുള്ള വിവരങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. ഏറെനാളത്തെ ആശുപത്രിവാസത്തിനുശേഷം ഇപ്പോൾ മഹേഷ് കുഞ്ഞുമോൻ തന്റെ വീട്ടിൽ എത്തിയിരിക്കുകയാണ്.
അപകടത്തിൽ മുൻനിരയിലെ അടക്കം പല്ലുകൾ നഷ്ടപ്പെട്ട ഇദ്ദേഹത്തിൻറെ മുഖത്തെ എല്ലുകൾക്കും കൈക്കും പൊട്ടലുണ്ട്. മൂക്കിനേറ്റ ക്ഷതം ശബ്ദത്തെയും മാറ്റിമറിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കുറച്ചുനാൾ ഇനി വിശ്രമം ആയിരിക്കുമെന്നും അതിനുശേഷം മുമ്പത്തേക്കാൾ നന്നായി കലാരംഗത്തേക്ക് ശക്തമായി തന്നെ തിരിച്ചു വരുമെന്നും ആണ് മഹേഷ് കുഞ്ഞുമോൻ പറയുന്നത്. അപകടത്തിൽപ്പെട്ട വാഹനത്തിൽ ആയിരുന്നില്ല ആദ്യം മഹേഷ് കുഞ്ഞുമോൻ വടകരയിൽ നിന്ന് മടങ്ങാൻ തീരുമാനിച്ചിരുന്നത്.
എന്നാൽ ഡബ്ബിങുമായി ബന്ധപ്പെട്ട് അത്യാവശ്യമായി എറണാകുളത്തേക്ക് എത്തേണ്ടതിനാൽ കൊല്ലം സുധിക്കും ബിനു അടിമാലിക്കും ഒപ്പം ഇദ്ദേഹം വണ്ടിയിൽ കയറുകയായിരുന്നു. നല്ല രീതിയിലുള്ള യാത്രയായിരുന്നു അതെന്ന് മഹേഷ് കുഞ്ഞുമോൻ പറയുന്നു. തമാശകളൊക്കെ പറഞ്ഞ് വളരെ സന്തോഷത്തിലായിരുന്നു എല്ലാവരും. പരിപാടി കഴിഞ്ഞ് ക്ഷീണം ഉള്ളതിനാൽ കുറച്ചു കഴിഞ്ഞു ഉറങ്ങിപ്പോയി പിന്നീട് കണ്ണ് തുറക്കുന്നത് ആംബുലൻസിൽ വച്ചാണെന്ന് മഹേഷ് കുഞ്ഞുമോൻ പറയുകയുണ്ടായി. ഇതുവരെ തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മഹേഷ് നന്ദി അറിയിക്കുന്നുണ്ട്. ആംബുലൻസിൽ വച്ച് തനിക്കൊന്നും സംസാരിക്കാൻ കഴിയുമായിരുന്നില്ല.
പല്ല് പോയി, മുഖത്തിന്റെ ഒരു ഭാഗം ചതഞ്ഞ നിലയിലായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായെങ്കിലും കൂടെയുള്ളവരെ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല. ശസ്ത്രക്രിയ സമയത്ത് എനിക്ക് ചെറിയ ബോധം ഉണ്ടായിരുന്നു. അപ്പോൾ ഡോക്ടർമാർ തമ്മിൽ സംസാരിക്കുന്നത് കേട്ടപ്പോഴാണ് സുധിയേട്ടൻ പോയി എന്ന കാര്യം ഞാൻ അറിയുന്നത്. അത് എനിക്കൊപ്പം ഉണ്ടായിരുന്നവരോട് ചോദിച്ചെങ്കിലും ആരും എന്നെ ഒന്നും അറിയിച്ചില്ല. കുഴപ്പമൊന്നുമില്ല എന്നും സുഖമായിരിക്കുന്നുമായിരുന്നു എന്നോട് പറഞ്ഞത് എന്നാൽ എനിക്കറിയാമായിരുന്നു ഇനി സുധിയേട്ടൻ ഒരിക്കലും വരില്ലെന്ന്. അതൊക്കെ ഒരു വല്ലാത്ത അവസ്ഥയാണ് എന്നാണ് മഹേഷ് കുഞ്ഞുമോൻ പറയുന്നത്.