പ്രാർത്ഥനകൾ സഫലകമായി.!! പുഞ്ചിരി വീണ്ടെടുത്ത് മഹേഷ് കുഞ്ഞുമോൻ; ഇത് മലയാളികൾ മൊത്തം കാത്തിരുന്ന കാഴ്ച്ച.!! | Mahesh Kunjumon Come Back Photo Viral
Mahesh Kunjumon Come Back Photo Viral : നടനും മിമിക്രിതാരവുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ കാറപകടത്തിൽ കൂടെ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിരുന്നു. കൊല്ലം സുധിയെക്കൂടാതെ മഹേഷ് കുഞ്ഞുമോൻ, ഡ്രൈവർ ഉല്ലാസ്, ബിനു അടിമാലി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ജൂൺ 5 ന് വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു താരങ്ങൾ. ദേശീയപാതയിൽ കയ്പമംഗലത്ത് പനമ്പിക്കുന്നിൽ വച്ച് 4.30 ഓടെയായിരുന്നു അപകടം നടന്നത്.
കലാകാരന്മാർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു മൂന്നു പേരെയും എറണാകുളം ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ കൂടുതൽ പരിക്കുകൾ പറ്റിയത് മഹേഷ് കുഞ്ഞുമോനായിരുന്നു. മിമിക്രി രംഗത്ത് തിളങ്ങി നിന്ന താരമാണ് മഹേഷ്. മികച്ച ഡബ്ബിംങ്ങ് ആർട്ടിസ്റ്റ് കൂടിയാണ് മഹേഷ്. എന്നാൽ ഈ അപകടത്തിൽ ഏഴ് പല്ലുകൾ തകരുകയും, മൂക്കിലും, മുഖത്തും ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു.
കവിളുകളിലെ അസ്ഥികൾ യോജിക്കാൻ വേണ്ടി ഇപ്പോൾ കമ്പിയിട്ടിരിക്കുകയാണ്. പല താരങ്ങളും താരം ആശുപത്രി വിട്ട് വന്നപ്പോൾ സന്ദർശിച്ച ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ താരത്തിൻ്റെ അവസ്ഥ കണ്ട് പ്രേക്ഷകർ ദു:ഖത്തിലായിരുന്നു. ഞങ്ങളുടെ പ്രിയ കലാകാരൻ തിരിച്ചു വരാനുള്ള പ്രാർത്ഥനയിലായിരുന്നു മഹേഷിൻ്റെ ആരാധകർ. എന്നാൽ ഇന്നലെ മഹേഷ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് കണ്ട് ആരാധകർക്ക് ആശ്വാസമാണ് ഉണ്ടായത്.
മുൻവശത്തെ പല്ല് തകർന്ന മഹേഷിയിരുന്നു കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഉണ്ടായിരുന്നത്. എന്നാൽ ഈ ഫോട്ടോയിൽ അപകടത്തിൽ തകർന്ന പല്ലുകൾ ശരിയാക്കി ചിരിക്കുന്ന മുഖവുമായി സൈജു കുറുപ്പിൻ്റെ കൂടെ നിൽക്കുന്ന ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. ചിരിയോടെ നിൽക്കുന്ന മഹേഷിൻ്റെ മുഖം കണ്ട് പ്രേക്ഷകർക്ക് വലിയ സന്തോഷമാണ് ഉണ്ടായത്. ഞങ്ങളുടെ പ്രിയകലാകാരൻ ജീവിതത്തിലേക്ക് തിരികെ വന്നതിൻ്റെ ആഹ്ലാദത്തിലാണ് ആരാധക്ക്.