ഹായ് മോളു.. മാമ്മാട്ടിക്കൊപ്പം കളിച്ചും കുസൃതികാട്ടിയും ലാലേട്ടൻ.!! താര രാജാവിനൊപ്പം മ്യാരക പോസിട്ട് ദിലീപേട്ടൻ മാമ്മാട്ടി ചിത്രം വൈറൽ.!! | Mahalakshmi Dileep Cute Video With Mohanlal Malayalam

Mahalakshmi Dileep Cute Video With Mohanlal Malayalam : സോഷ്യൽ മീഡിയയിൽ എന്നും നിറയുന്ന താര കുടുംബമാണ് ദിലീപിന്റേത്. ദിലീപും കാവ്യയും മൂത്തമകൾ മീനാക്ഷിയും ഇളയവൾ മഹാലക്ഷ്മിയും ഒക്കെ ആളുകളുടെ ശ്രദ്ധ എന്നും പിടിച്ചു പറ്റാറുണ്ട്. താരങ്ങൾ എന്തു പങ്കുവെച്ചാലും അതൊക്കെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് മീനാക്ഷിയെയാണെന്ന് പറഞ്ഞാലും തെറ്റില്ല. മീനാക്ഷിയുടെ ചെറിയ ചെറിയ നിമിഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയതോതിൽ പ്രചരിക്കുകയും വൈറലായി മാറുകയും ചെയ്യാറുണ്ട്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മീനാക്ഷി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. ആ സാഹചര്യത്തിലാണ് യുഎഇയിൽ നിന്നുള്ള ദിലീപിന്റെയും മഹാലക്ഷ്മിയുടെയും കാവ്യയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസം യുഎഇയിൽ വെച്ച് യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹമായിരുന്നു. വിവാഹത്തിൽ പങ്കെടുക്കുവാൻ മലയാള സിനിമയിൽ നിന്നുള്ള താരങ്ങൾ മുതൽ രാഷ്ട്രീയ പ്രമുഖർ വരെ അണി നിരന്നിരുന്നു.

മോഹൻലാലും മമ്മൂട്ടിയും ദിലീപും ജയറാമും ഒക്കെ കുടുംബസമേതം തന്നെയാണ് പരിപാടിയിൽ പങ്കെടുക്കുവാനായി എത്തിയത്. കാവ്യക്കും ദിലീപിനും ഒപ്പം ഇളയ മകൾ മഹാലക്ഷ്മിയും ചടങ്ങിന്റെ സാന്നിധ്യമായിരുന്നു. ഇപ്പോൾ അവിടെ നിന്നുള്ളവരെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്രശസ്ത സിനിമാസ് സ്റ്റീൽ ഫോട്ടോഗ്രാഫറായ ജയപ്രകാശ് പയ്യന്നൂർ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ ചിത്രം പകർത്തിയിരിക്കുന്നത്. മഹാലക്ഷ്മിയും മോഹൻലാലും ഒന്നിച്ചു നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.

ലുലുഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സഹോദരൻറെ മകളുടെ വിവാഹ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദിലീപും കാവ്യയും മോഹൻലാലും മഹാലക്ഷ്മിയും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളും വൈറലാകുന്നത്. കുട്ടിയുടുപ്പൊക്കെ ഇട്ട് താരങ്ങളെ പോലും അമ്പരപ്പിക്കുന്നതായിരുന്നു മഹാലക്ഷ്മിയുടെ ലുക്ക്. മറ്റുള്ളവരുടെ എല്ലാം ശ്രദ്ധ പിടിച്ചു പറ്റുന്ന പൂമ്പാറ്റയെ പോലെ അതിഥികൾക്കിടയിൽ ഓടി നടക്കുകയായിരുന്നു മഹാലക്ഷ്മി. എല്ലാവരും ഒന്നിച്ചുള്ള ചിത്രത്തിൽ മീനാക്ഷിയെ മിസ്സ് ചെയ്യുന്നു എന്ന കമന്റുകളും വരുന്നുണ്ട്.

Rate this post