താരപുത്രന് പിറന്നാൾ ആഘോഷം..!! ഒരു ആശംസ പറയില്ലേ… | Madhav Suresh

Madhav Suresh : മലയാള സിനിമാ ലോകത്തിലെ രാജാക്കന്മാരിലെ മൂന്നാമൻ എന്ന പട്ടം സിനിമാ പ്രേമികളാൽ ചാർത്തപ്പെട്ട താരമാണ് സുരേഷ് ഗോപി. ഒരു അഭിനേതാവ് എന്നതിലുപരി മികച്ചൊരു പിന്നണി ഗായകനായും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ ജനസേവകൻ ആയും താരം അറിയപ്പെട്ടിട്ടുണ്ട്. സംവിധായകൻ സേതുമാധവന്റെ ” ഓടയിൽ നിന്നും” എന്ന സിനിമയിലൂടെ അഭിനയലോകത്ത് എത്തിപ്പെട്ട താരം, തുടർന്നിങ്ങോട്ട് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ആരാധനപാത്രമായി മാറുകയായിരുന്നു.

മാത്രമല്ല മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന നിരവധി നായക കഥാപാത്രങ്ങളും താരം സമ്മാനിച്ചിട്ടുണ്ട്. എന്നാൽ പിന്നീട് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് കൊണ്ട് സിനിമയിൽ നിന്നും താൽക്കാലികമായി മാറിനിൽക്കുകയായിരുന്നു താരം. തുടർന്ന് സാമൂഹ്യ-രാഷ്ട്രീയ തലങ്ങളിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുകയും ചെയ്തിരുന്നു താരം. തുടർന്ന് വരനെ ആവശ്യമുണ്ട്, കാവൽ എന്നീ ചിത്രങ്ങളിലൂടെ സിനിമാലോകത്ത് വീണ്ടും സജീവമായി മാറുകയായിരുന്നു താരം.

രാഷ്ട്രീയപരമായ തന്റെ നിലപാടുകൾക്കപ്പുറം തന്റെ കുടുംബ വിശേഷങ്ങളും പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുള്ള താരം കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ രണ്ടാമത്തെ മകനായ മാഡി എന്ന് വിളിക്കുന്ന മാധവിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങളായിരുന്നു താരം പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നത്.

തന്റെ കുടുംബകാര്യങ്ങൾ അത്രതന്നെ സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്താത്ത താരമായതിനാൽ യുവനടനും മകനുമായ ഗോകുൽ സുരേഷിന് ഒരു അനിയനുള്ള കാര്യം പലർക്കും അറിയില്ലായിരുന്നു. വീട്ടിലെ വളർത്തു മൃഗങ്ങൾക്കൊപ്പവും തന്റെ കുടുംബത്തോടൊപ്പവും ഈ ഒരു ആഘോഷം ഏറെ ആനന്ദകരമാക്കാനും ഈയൊരു സന്തോഷവേള ആരാധകരുമായി പങ്കുവെക്കാനും സുരേഷ് ഗോപി മറന്നിരുന്നില്ല. താരം പങ്കുവെച്ച ഈയൊരു ചിത്രങ്ങൾ നിമിഷനേരം കൊണ്ട് ആരാധകർക്കിടയിൽ വൈറൽ ആയി മാറിയതോടെ തങ്ങളുടെ പ്രിയതാരത്തിന്റെ മകന് നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.