വിശന്നു കടയിലേയ്ക്ക് വന്ന മാനിന് സ്‌നേഹത്തോടെ ഭക്ഷണം നൽകി കടക്കാരൻ. പിന്നീട് ആ മാൻ ചെയ്തത് കണ്ടാൻ നിങ്ങൾ ഞെട്ടും!!!

മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും സ്‌നേഹിക്കാൻ അറിയാമെന്ന് നമുക്ക് പലപ്പോഴും മനസ്സിലായിട്ടുണ്ട്. അത് തെളിയിക്കുന്ന പല വീഡിയോകളും ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അത്തരത്തിൽ ഒരു ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

വളരെ കൗതുകം ഉണ്ടാക്കുന്നതും എന്നാൽ കാഴ്ച്ചക്കാരെ ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രമാണിത്. ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന്റെ സമീപമുള്ള കടയിലാണ് ജോസഫ് എന്ന വ്യക്തി ജോലിചെയ്യുന്നത്. കൊറോണ കാരണം വില്പന വളരെ കുറവാണ്. കച്ചവടം കുറവാണെങ്കിലും ജോസഫ് തന്റെ കട തുറന്നിട്ടുണ്ട്.

എന്നാൽ കടയിൽ ആരും തന്നെ ഇല്ലായിരുന്നു. അപ്പോഴാണ് ഒരു മാൻ കടയിലേയ്ക്ക് വന്നത്. കൊറോണ മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഭക്ഷണം ഒന്നും കിട്ടാതെ തന്റെ കടയിലെത്തിയ മാനിന് ജോസഫ് ഭക്ഷണം കൊടുത്തു. അത് കഴിഞ്ഞ് മാൻ തിരിച്ചു പോയി. അല്പ സമയത്തിനു ശേഷം ആ മാൻ തിരിച്ചു വന്നു.

അതിന്റെ അടുത്തു പോയി നോക്കിയപ്പോൾ അതിനോടൊപ്പം മറ്റ് മൂന്ന് മാനുകൾ കൂടി ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് ജോസഫ് പറയുന്നതിങ്ങനെ. ഈ മാനുകൾ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. ഇത് എന്റെ വീട്ടുകാരാണ്. ഇവരും പട്ടിയിലാണ്. അവർക്കും കൂടി ഭക്ഷണം നൽകണമെന്ന് മാനുകൾ പറയുന്നതെന്ന് എനിക്ക് തോന്നുന്നു എന്നാണ് ജോസഫ് പറഞ്ഞത്.

Join our Whatsapp group : Group link