
എല്ലാം എലിസബത്തിന്റെ ഭാഗ്യം!! കാത്തിരിപ്പിന് ഒടുവിൽ അത് സംഭവിച്ചു!! സ്വപ്ന സാക്ഷാത് കാരത്തിൽ ജിയോ മച്ചാൻ… | M4tech Jio Joseph Happy Viral Entertainment News Malayalam
M4tech Jio Joseph Happy Viral Entertainment News Malayalam : M4 ടെക് എന്ന ഒറ്റ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ജിയോ ജോസഫ്. താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ജിയോ ജോസഫ് ചെയ്യുന്ന ഓരോ പരീക്ഷണങ്ങളാണ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കുന്നത്. ഓരോ വീഡിയോകൾക്കും ലഭിക്കുന്ന പ്രേക്ഷക പ്രതികരണം വളരെ വലുതാണ്. തന്റെ കുടുംബത്തിലെ വിശേഷങ്ങളും താരം ആരാധകരുമായി യൂട്യൂബ് ചാനലിലൂടെ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.
താരത്തിന്റെ വിവാഹനിശ്ചയവും വിവാഹവും എല്ലാം തന്നെ ആരാധകർ കണ്ടുകഴിഞ്ഞു. എം ഫോർ ടെക് എന്ന യൂട്യൂബ് ചാനൽ ഇദ്ദേഹം തുടങ്ങിയിട്ട് ആറു വർഷമായിരിക്കുന്നു. കഠിനാധ്വാനത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമാണ് ഇപ്പോൾ ജിയോ ജോസഫിന് ലഭിച്ചിരിക്കുന്നത്.തന്റെ കരിയറിലെ ഏറ്റവും വലിയ ഒരു മുഹൂർത്തത്തിനാണ് ജിയോ ഇപ്പോൾ സാക്ഷ്യം വഹിച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനൽ 10 മില്യൺ സബ്സ്ക്രൈബേഴ്സിന് നേടിയിരിക്കുകയാണ് ജിയോ മച്ചാൻ.

ഈ വീഡിയോ ഇപ്പോൾ താരം തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ്. 90 ലക്ഷത്തിൽ നിന്നും 10 മില്യണിലേക്ക് നീങ്ങുന്നത് വീഡിയോയിൽ കാണാം. വൺ മില്യണിൽ എത്തുമ്പോൾ സന്തോഷം കൊണ്ട് അലറി വിളിക്കുകയാണ് ജിയോ. നിരവധി ആരാധകരും പേളി മാണി ഉൾപ്പെടെയുള്ള താരങ്ങളും ജിയോ മച്ചാന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് എത്തിയിട്ടുണ്ട്. മലയാളത്തിൽ ആദ്യമായി ഗോൾഡൻ പ്ലേ ബട്ടൻ ലഭിച്ച യൂട്യൂബ് ചാനലുകളിൽ ഒന്നാണ് ജിയോ മച്ചാന്റെത്.
പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക് പാസായ ജിയോ ഖത്തറിൽ കുറച്ചുനാൾ ജോലി ചെയ്യുകയും തുടർന്ന് നാട്ടിലെത്തിയപ്പോൾ യൂട്യൂബ് ചാനൽ ആരംഭിക്കുകയും ആയിരുന്നു. പത്ത് മില്ല്യൻ സബ്സ്ക്രൈബേഴ്സ് നേടിയതിന് ഗംഭീര പരിപാടികളും ജിയോ മച്ചാൻ നടത്തുന്നുണ്ട്. വലിയ കേക്ക് വാങ്ങുന്നതും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് ആഘോഷിക്കുന്നതും ആയ വീഡിയോ ആണ് താരം യൂട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്.