എനിക്ക് എന്നും വിസ്മയമാണ് ശ്രീക്കുട്ടൻ; ലേഖ ശ്രീകുമാർ..!! കൂടുതൽ ചെറുപ്പമാവുകയാണോ എന്ന് ആരാധകർ… | M G Sreekumar Birthday Wish by Lekha Sreekumar

M G Sreekumar birthday wish by Lekha Sreekumar : മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണല്ലോ എംജി ശ്രീകുമാർ. തന്റെതായ രീതിയിലുള്ള ഗാനാലാപന ശൈലിയിലൂടെയും രീതിയിലൂടെയും ചുരുങ്ങിയ കാലംകൊണ്ട് നിരവധി ആരാധകരെയും പ്രേക്ഷകരെയും നേടിയെടുക്കാനും ഇവർക്ക് സാധിച്ചിരുന്നു.മലയാള സിനിമാ ലോകത്ത് നിരവധി ഗാനങ്ങൾക്ക് ശബ്ദം നൽകുകയും മലയാളികൾ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന നിരവധി ഗാനങ്ങൾ കമ്പോസ് ചെയ്യുകയും ചെയ്ത മലബാർ ഗോപാലൻ ശ്രീകുമാർ എന്ന എം ജി ശ്രീകുമാറിന് മലയാളത്തിന് അകത്തും പുറത്തും ആരാധകരേറെയാണ്.

ഒരു വിശ്വഗായകൻ എന്നതിലുപരി സംഗീത സംവിധാനത്തിലും താരമായ എം ജി നാഷണൽ അവാർഡ് അടക്കമുള്ള ബഹുമതികളും പുരസ്കാരങ്ങളും ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കുകയും ചെയ്തിരുന്നു. മാത്രമല്ല ശ്രീകുമാറിന്റെ ഭാര്യയായ ലേഖ ശ്രീകുമാറും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത് എന്നതിനാൽ തന്നെ ഈ താരദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. അതിനാൽ തന്നെ ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം തന്നെ ശ്രദ്ധ നേടാറുണ്ട്.

മാത്രമല്ല തങ്ങളുടെ വിശേഷങ്ങളും മറ്റും ഇവർ തങ്ങളുടെ യൂട്യൂബ് ചാനൽ വഴി ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്.എംജി ശ്രീകുമാറിന്റെ ജന്മദിനമായ ഇന്നലെ തങ്ങളുടെ പ്രിയ ഗായകന് ആശംസകൾ അർപ്പിച്ചുകൊണ്ട് ആരാധകർ ഉൾപ്പെടെ നിരവധി പേരായിരുന്നു എത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ തന്റെ പ്രിയതമന് ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള ലേഖ ശ്രീകുമാർ പങ്കുവെച്ച വീഡിയോയാണ് ആരാധകർക്കിടയിൽ ഏറെ തരംഗമായിട്ടുള്ളത്.”

എനിക്ക് എന്നും വിസ്മയമാണ് ശ്രീക്കുട്ടൻ, പ്രിയ ഗായകന് പിറന്നാൾ ആശംസകൾ” എന്ന ക്യാപ്ഷനിൽതന്റെ ഭർത്താവിനൊപ്പമുള്ള സുന്ദര മുഹൂർത്തങ്ങളിൽ പകർത്തിയ ചിത്രങ്ങൾ വീഡിയോ രൂപത്തിലാക്കിയാണ് ലേഖ പങ്കു വച്ചിട്ടുള്ളത്. എംജി ശ്രീകുമാർ തന്നെ ആലപിച്ച ” സ്വർഗ്ഗത്തിൽ ഞാൻ പോയാലും” എന്ന ഗാനവും ഈ ഒരു വീഡിയോയിൽ കാണാവുന്നതാണ്. ഇവർ പങ്കുവെച്ച ഈ ഒരു വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി മാറിയതിനാൽ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.

Rate this post