പ്രണയത്തിന് പല രുചികൾ ഉണ്ട്!! നസ്രിയയും ഫഹദുമായുള്ള വഴക്ക് അവസാനിച്ചു; പൊതു വേദിയിൽ ഒരുമിച്ചെത്തി താരങ്ങൾ… | Love has many flavours Nazriya Nazim And Fahadh Faasil

Love has many flavours Nazriya Nazim And Fahadh Faasil : വളരെയധികം ആരാധകരുള്ള താരജോഡികൾ ആണ് നസ്രിയയും ഫഹദും. മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഫഹദ്. നസ്രിയ സിനിമകളിലും ടിവി ഷോകളിലും സജീവ സാന്നിധ്യമാണ്. 2014 ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. താരലോകവും ആരാധകരും ഈ വിവാഹത്തെ വളരെയധികം ഹൃദയത്തിൽ ഏറ്റിയിരുന്നു.

സിനിമ നിർമ്മാതാവായ ഫാസിലിന്റെ മകനാണ് ഫഹദ്. അഭിനയത്തിലും നിർമ്മാണത്തിലും ഫഹദ് മുന്നിലാണ്. മലയാളത്തിൽ കൂടാതെ തമിഴ് തെലുങ്ക് കന്നട തുടങ്ങി നിരവധി ഭാഷാ ചിത്രങ്ങളിൽ ഫഹദ് ഇതിനോടകം തന്നെ അഭിനയിച്ചിട്ടുണ്ട്. നാഷണൽ ഫിലിം അവാർഡുകൾ തുടങ്ങി നിരവധി അവാർഡുകളും ഇതിനോടകം തന്നെ കരസ്ഥമാക്കിയിരിക്കുന്നു. ഫാസിൽ ചിത്രമായ 2002ൽ പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ എന്ന നടൻ മലയാളികൾക്ക് മുൻപിലേക്ക് എത്തുന്നത്.

പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി. മലയൻ കുഞ്ഞ് എന്ന ചിത്രത്തിലാണ് ഫഹദ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഈ ചിത്രവും വൻ വിജയമായിരുന്നു. പ്രമാണി, ബാംഗ്ലൂർ ഡേയ്സ്, ട്രാൻസ് എന്നീ ചിത്രങ്ങളിലെല്ലാം ഫഹദും നസ്രിയയും ഒന്നിച്ചാണ് അഭിനയിച്ചത്. നസ്രിയയെ വളരെ കുട്ടിത്തം ഉള്ള ഒരു വ്യക്തി ആയിട്ടാണ് ആരാധകരും കാണുന്നത്. തികച്ചും ഒരു ബാലതാരമായി ആണ് നസ്രിയ ടെലിവിഷൻ മേഖലയിലും സിനിമയിലേക്കും എത്തുന്നത്. മലയാളത്തിൽ കൂടാതെ തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴതാ ഇരുവരുടെയും പുത്തൻ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു പരസ്യ വീഡിയോ എല്ലാവരും ശ്രദ്ധിച്ചിരുന്നു. നസ്രിയയും ഫഹദും ചേർന്ന് അഭിനയിച്ച ക്യാമറി ഐസ്ക്രീമിന്റെ പരസ്യ വീഡിയോ ആയിരുന്നു ഇത്.” love have many flavours” എന്നതാണ് പരസ്യത്തിന്റെ ടാഗ് ലൈൻ. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ക്യാമറി ഐസ്ക്രീമിന്റെ ഇൻട്രൊഡക്ഷൻ പ്രോഗ്രാമിന്റേതാണ്. നസ്രിയയും ഫഹദും വേദിയിൽ നിന്ന് സംസാരിക്കുന്ന ചിത്രങ്ങൾ ആണ് ഇവ. ചിത്രങ്ങൾ പങ്കുവെച്ച് കുറച്ചു സമയത്തിനകം തന്നെ വൻ ജന പിൻന്തുണയാണ് നേടിയിരിക്കുന്നത്.