ഫഹദ് – വിജയ് – ലോകേഷ്!! പ്രേക്ഷകന് ഏറെ പ്രതീക്ഷ ഉള്ള കോമ്പോ ഒന്നിക്കുന്നു; കോരിത്തരിക്കാൻ വേണ്ടി കാത്തിരിക്കാം… | Lokesh Kanagaraj -Thalapathy Vijay- Fahad Fasil Combo Upcoming Movie Malayalam

Lokesh Kanagaraj -Thalapathy Vijay- Fahad Fasil Combo Upcoming Movie Malayalam : സിനിമ ഒരു മായിക ലോകമാണ്. അവിടെ പാദ മുദ്ര പതിപ്പിച്ച ആൾക്കാർ എന്നെന്നും ജന ഹൃദയത്തിൽ കുടിയേറി പാർക്കും എന്ന കാര്യത്തിൽ തർക്കം ഉണ്ടാവില്ല.എന്നാൽ സിനിമയിൽ മോശം തുടക്കം കിട്ടി ഫീൽഡ് ഔട്ട്‌ ആയി എന്ന് എല്ലാവരും പറഞ്ഞു എഴുതി തള്ളിയ ഒരാൾ തിരിച്ചു വന്നു ചരിത്രം സൃഷ്‌ടിച്ച
സംഭവങ്ങളും ഒരുപാട് ഉണ്ടായിട്ടുണ്ട്.

സിനിമയെ വെല്ലുന്ന തിരിച്ചുവരവ് നടത്തിയ നടൻ ആണ് നമ്മുടെ ഫഹദ് ഫാസിൽ. രണ്ടാം വരവിൽ ആദ്യം ഒന്ന് പാളിപ്പോയി എങ്കിലും ആശാൻ അതിൽ പിടിച്ചങ്ങു കയറി. കണ്ണുകൾ കൊണ്ട് മായാജാലം കാണിക്കുന്ന നടൻ ആയി അദ്ദേഹം വളർന്നു. മലയാളത്തിൽ മികച്ച ഒരു പാട് പ്രകടനങ്ങൾ പുറത്തെടുത്തു അന്യ ഭാഷയിലേക്ക് ചേക്കേറി. അവിടെ ഹീറോയെ വെറും കാഴ്ച്ചക്കാരൻ ആക്കി അഭിനയ മികവ് കൊണ്ട് മുന്നേറി.

ഒട്ടനവധി അവസരങ്ങൾ അന്യ ഭാഷയിൽ നിന്നും തേടി എത്തി അവ എല്ലാം ഒന്നിനൊന്നു മികച്ചത് തന്നെ ആയിരുന്നു.ആ കൂട്ടത്തിൽ ഏറ്റവും മികച്ച ചിത്രം ലോകേഷ് കനക രാജ് സംവിധാനം നിർവ്വഹിച്ച വിക്രം ആയിരുന്നു.ഫഹദിന് ഗംഭീര അഭിപ്രായം നേടിക്കൊടുത്ത ചിത്രമാണ് ‘വിക്രം’. കമല്‍ഹാസൻ നായകനായ ചിത്രത്തിൽ ഫഹദും മികച്ച വേഷം തന്നെ ആണ് കൈകാര്യം ചെയ്തത്.ഇപ്പോൾ പുറത്തു വരുന്ന വാര്‍ത്ത ലോകേഷ് സംവിധാനം ചെയ്യുന്ന വിജയ് നായകൻ ആവുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നുള്ളതാണ്.

ഫഹദ് തന്നെ ഈ വാർത്ത ശരി ആണെന്ന് സമ്മതിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ പ്രേക്ഷകൻ ആകാംക്ഷയുടെ കൊടുമുടി കയറി നിൽക്കുകയാണ്.അഭിനയത്തിൽ വിജയ് എന്ന നടന് ഫഹദിന്റെ കൂടെ പിടിച്ചു നിൽക്കുക അത്ര എളുപ്പമുള്ള കാര്യം ആവില്ല. അങ്ങനെ നിന്നാൽ ” ഇത് അവന്റെ അഭിനയമാണെങ്കിൽ അവന് ഒരു അവാർഡ് കൊടുക്കേണ്ടി വരും എന്ന സിനിമ ഡയലോഗ് ആണ് ഓർമ്മ വരുന്നത്.”

Rate this post