ലോക്ക് ഡൗൺ യാത്രക്ക് പോലീസ് പാസ് നിർബന്ധം.. രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ.!!

ഈ ലോക്ക് ഡൌൺ കാലത്ത് പോലീസ് പാസ് നിര്ബന്ധമാക്കിയിരിക്കുകയാണ്. അടിയന്തിര യാത്രകൾക്ക് കേരള പോലീസ് നൽകുന്ന പാസിന് അപേക്ഷിക്കുന്നതിനുള്ള വെബ്സൈറ്റ് ഇപ്പോൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. https://pass.bsafe.kerala.gov.in/ എന്ന കേരളാപോലീസിൻ്റെ വെബ് സൈറ്റിലൂടെ പാസിനായി അപേക്ഷിക്കാം.

മരണം, ആശുപത്രി ആവശ്യം, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കും വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ തുടങ്ങിയവർക്ക് തൊഴിലുടമ വഴിയുമാണ് പാസിനായി അപേക്ഷിക്കേണ്ടത്. മാധ്യമപ്രവർത്തകർ, ആശുപത്രി ജീവനക്കാർ അവശ്യ യാത്രകക്കാർക്ക് അവരുടെ ജോലി ചെയ്യുന്ന സ്ഥാപനത്തിൻറെ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതിയാൽ മതിയാകും.

അവശ്യ സാധനങ്ങൾ വാങ്ങുന്നതിനും വാക്സിൻ എടുക്കാൻ പോകുന്നവർക്കും സത്യവാങ്മൂലം തയ്യാറാക്കിയാൽ മതിയാകും. അടിയന്തിരമായി പാസ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഓഫീസർമാരെ നേരിട്ട് സമീപിച്ചു പാസിന് അപേക്ഷിക്കാം.

പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ പാസിനായി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് കൃത്യമായ പരിശോധനയ്ക്ക് ശേഷം അവശ്യ യാത്രയാണ് എന്ന് തെളിഞ്ഞാൽ പാസ് നൽകുന്നതായിരിക്കും. ഇത് ഡൗൺലോഡ് ചെയ്തോ സ്ക്രീൻഷോട്ട് എടുത്തോ ഉപയോഗിക്കാം. കൂടാതെ അപേക്ഷയിൽ പറഞ്ഞിരിക്കുന്ന തിരിച്ചറിയൽ രേഖയും കയ്യിൽ കരുതുവാൻ ശ്രദ്ധിക്കുക.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications