ഇതിന്റെ പേരിൽ എന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാൽ ഞാൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണ്; പിറന്നാൾ ദിവസം സുപ്രിയയോട് ലിസ്റ്റിൻ സ്റ്റീഫൻ.!! | Listin Stephen Wish Viral On Supriya Menon Prithviraj Birthday

Listin Stephen Wish Viral On Supriya Menon Prithviraj Birthday : മാജിക് ഫ്രെയിംസ് എന്ന നിര്‍മാണ കമ്പനിയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നിർമ്മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. പൃഥ്വിരാജിന്റെ കുടുംബവുമായി അടുത്ത സൗഹൃദം പങ്കിടുന്ന ലിസ്റ്റിൻ സഹ നിർമ്മാതാവായി പ്രവർത്തിക്കുന്ന സുപ്രിയക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ട് പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്.

പിറന്നാൾ ദിവസങ്ങളിൽ എവിടെയെങ്കിലും രണ്ട് മൂന്ന് ദിവസം ആഘോഷിച്ച് തിരിച്ചുവരുന്നതാണ് പതിവെന്നും ഈ വർഷം ഭർത്താവിനെ പണികിട്ടിയതു കൊണ്ട് അദ്ദേഹത്തെ പരിപാലിച്ച്‌ വീട്ടിലിരുന്ന് ആഘോഷിക്കാനും ആണ് ലിസ്റ്റിൻ തന്റെ കുറിപ്പ് വഴി പറഞ്ഞിട്ടുള്ളത്. ഒപ്പം ഈ കുറിപ്പുമായി തന്നെ ആരെങ്കിലും ബുദ്ധിമുട്ടിക്കുകയാണെങ്കിൽ അവരുടെ പേരിൽ മനുഷാവകാശ കമ്മീഷന് പരാതി നൽകുമെന്നും ലിസ്റ്റിൻ മെൻഷൻ ചെയ്യുന്നുണ്ട്. ലിസ്റ്റിന്റെ കുറിപ്പിന് രസകരമായ കമന്റുകളുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ഭർത്താവിന് വയ്യാതെ കിടക്കുന്ന അവസരത്തിൽ എങ്ങനെ പിറന്നാൾ ആഘോഷിക്കാമെന്നും ലിസ്റ്റിന്‍ പറയുന്നുണ്ട്. ‘‘കഴിഞ്ഞ കുറെ വർഷങ്ങളായി ഭർത്താവുമൊന്നിച്ച് എവിടെയെങ്കിലും ഒക്കെ പോയി രണ്ടു മൂന്ന് ദിവസം സ്പെൻഡ്‌ ചെയ്ത് ബർത്ത്ഡേ ആഘോഷിച്ച് തിരിച്ച് വരുന്നതായിരുന്നല്ലോ പതിവെന്നും.

എന്നാൽ ഈ വർഷം ഭർത്താവിന് പണികിട്ടിയതുകൊണ്ട് ഭർത്താവിനെ നോക്കി പരിപാലിച്ച് കൊണ്ട് ഇരിക്കുന്ന ഈ വ്യത്യസ്ത സാഹചര്യത്തിൽ എങ്ങനെ ബർത്ത്ഡേ ആഘോഷിക്കാം..? മെന്നും ലിസ്റ്റിൻ തന്റെ കുറിപ്പിൽ പറയുന്നു. തൽക്കാലം ഒരു ഗ്ലാസ്സെടുത്ത് അതിൽ ഒരു ചില്ലി അതിലിട്ട് എന്തെങ്കിലും പാനീയം അതിലൊഴിച്ച് ഭർത്താവിനെ നോക്കികൊണ്ട് ഇത്തവണത്തെ ബർത്ത്ഡേ എന്റെ ഒരു അവസ്ഥ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്… ഗ്ലാസ് കയ്യിൽ എടുത്ത് കൊണ്ട്…. ഇനി ഞാൻ ഒന്നും പറയുന്നില്ല… ഹാപ്പി ബർത്ത്ഡേ ഡിയർ സുപ്രിയ എന്ന് കുറിച്ചുകൊണ്ടാണ് ലിസ്റ്റിൻ തന്റെ അവസാനിപ്പിക്കുന്നത്.

ഇങ്ങനെ താൻ ഫെയ്സ്ബുക്കിൽ എഴുതി ഇട്ടതിന്റെ പേരിൽ തന്നെ മാനസികമായിട്ട് ബുദ്ധിമുട്ടിച്ചാൽ താൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നതാണെന്നും ലിസ്റ്റിൻ പറയുന്നു. ട്രാഫിക്ക് എന്ന നിർമ്മിച്ചാണ് ലിസ്റ്റിൻ നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ആ വര്‍ഷം ഏറ്റവും മകച്ച മലയാള ചിത്രത്തിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ആദ്യ സംരംഭമായ ട്രാഫിക്കിന് ലഭിക്കുകയും ചെയ്തിരുന്നു.

Rate this post