മകന്റെ പിറന്നാൾ കളറാക്കി ലിസ്റ്റിൻ സ്റ്റീഫൻ.!! സൂപ്പർ സ്റ്റാറുകൾ മാസ്സ് എൻട്രി; ഗ്രാൻഡ് ആഘോഷം വീഡിയോ ചിത്രങ്ങൾ വൈറൽ.!! | Listin Stephen Son Birthday Celebration Entertainment News

Listin Stephen Son Birthday Celebration Entertainment News : മകന്റെ പിറന്നാൾ കളറാക്കി ലിസ്റ്റിൻ സ്റ്റീഫൻ.!! സൂപ്പർ സ്റ്റാറുകൾ മാസ്സ് എൻട്രി; ഗ്രാൻഡ് ആഘോഷം വീഡിയോ ചിത്രങ്ങൾ വൈറൽ.!! മലയാളികൾക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ച നിർമ്മാതാവാണ് ലിസ്റ്റിൻ. മികച്ച സിനിമകൾ പ്രേക്ഷകർക്ക് നൽകുന്ന കാര്യത്തിൽ എന്നും ഒരുപടി മുന്നിലാണ് അദ്ദേഹം. ലാഭം മാത്രം നോക്കി , സിനിമകൾ നിർമിക്കുന്ന ആൾക്കാരിൽ നിന്ന് ഒരുപാട് വ്യത്യസ്ഥനുമാണ്.

കലാമൂല്യമുള്ള ചിത്രങ്ങൾ താൻ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും, ഇനിയും അതുപോലെയുള്ള ഒരുപിടി നല്ല സിനിമകൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും പല അവസരങ്ങളിൽ ലിസ്റ്റിൻ പറഞ്ഞിട്ടുള്ളതാണ്. സിനിമ പോലെ തന്നെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് കുടുംബം. കുടുംബവുമായി നല്ല നിമിഷങ്ങൾ പങ്കുവെക്കാൻ താൻ എന്നും ആഗ്രഹിക്കാറുണ്ടെന്നും, ലഭിക്കുന്ന ഒരവസരം പോലും പാഴാക്കാറില്ല എന്നും ലിസ്റ്റിൻ മുന്നേ പല അവസരത്തിലും പറഞ്ഞിട്ടുമുള്ളതാണ്.

തന്റെ മകന്റെ ജന്മദിനാഘോഷം, മലയാള സിനിമയിൽ ഏറ്റവും അടുപ്പമുള്ള നടീ, നടന്മാരുമായി ആഘോഷിക്കാറുള്ള ലിസ്റ്റിന്റെ അഥിതി ആയിട്ട് ഇപ്രാവശ്യം എത്തിയത് സിനിമ രംഗത്തെ മിന്നും താരങ്ങളാണ്. കുഞ്ചാക്കോ ബോബൻ, സുരാജ്, നിവിൻ പോളി, ജയസൂര്യ, ഉണ്ണി മുകുന്ദൻ, കലാഭവൻ ഷാജോൺ തുടങ്ങി മലയാള സിനിമയുടെ ഒഴിച്ചുകൂടാൻ പറ്റാത്ത നിരവധി താരങ്ങളാണ് പിറന്നാൾ ആഘോഷത്തിൽ പങ്കുചേരാൻ എത്തിയിട്ടുള്ളവർ. ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നിട്ടും, അതെല്ലാം ഒഴിവാക്കി ലിസ്റ്റിനോടുള്ള സൗഹൃദത്തിന്റെ പേരിലാണ് പിറന്നാൾ ആഘോഷത്തിന് താരങ്ങളെല്ലാം എത്തിയത്.

ആഡംബര കാറുകളാൽ മുറ്റം നിറയുന്ന കാഴ്‌ച്ച വളരെ കൗതുകമുളവാക്കുന്നതാണ്. മകന്റെ എല്ലാ പിറന്നാളും നല്ല രീതിയിൽ ആഘോഷിക്കാനും, എന്നും മനസ്സിൽ സൂക്ഷിക്കാനുള്ള ഒരുപിടി നിമിഷങ്ങൾ അവന് സമ്മാനിക്കാനും ലിസ്റ്റിൻ മറക്കാറില്ല. തന്റെ എല്ലാ തിരക്കുകളും ഒരു ഭാഗത്ത് ഒതുക്കി, സഹപ്രവർത്തകരുമായി പിറന്നാൾ ആഘോഷം പൊടിപൊടിക്കുകയാണ് നമ്മുടെ സ്വന്തം ലിസ്റ്റിൻ സ്റ്റീഫൻ.

4/5 - (1 vote)