ഓണത്തിന് സന്തൂർ മമ്മിയായി ലിസ്സി.!! മകളെക്കാളും മരുമകളെക്കാളും സുന്ദരി ലിസ്സി തന്നെ; കുടുംബത്തോടൊപ്പം ഓണാഘോഷം കളറാക്കി ലിസ്സി.!! | Lissy Lakshmi Happy Onam Moments With Kalyani Priyadarshan And Siddharth Priyadarshan

Lissy Lakshmi Happy Onam Moments With Kalyani Priyadarshan And Siddharth Priyadarshan : എൺപതുകളിൽ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായ താരമായിരുന്നു നമ്മുടെയെല്ലാം പ്രിയങ്കരിയായ ലിസി. ‘ഇത്തിരി നേരം ഒത്തിരി കാര്യം ‘ എന്ന ബാലചന്ദ്ര മേനോൻ ചിത്രത്തിലൂടെയായിരുന്നു ലിസിയുടെ സിനിമ ജീവിതത്തിലേക്കുള്ള അരങ്ങേറ്റം.

തുടർന്ന് മലയാളികളിന്നും നെഞ്ചോടുചേർക്കുന്ന ഒത്തിരി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവർക്ക് സാധിച്ചു. ഓടരുതമ്മാവാ ആളറിയാം, ബോയിങ് ബോയിങ്, താളവട്ടം തുടങ്ങി നിരവധി മികച്ച ചിത്രങ്ങളിൽ നായികാ വേഷം അവർ മികച്ചതാക്കി മാറ്റി. മലയാളത്തിലെ സൂപർഹിറ്റ് സംവിധായകനായ പ്രിയദർശൻ ആയിരുന്നു ലിസിയുടെ ഭർത്താവ്. 2016ൽ ഇവർ തമ്മിലുള്ള വിവാഹബന്ധം വേർപെടുകയുണ്ടായി. കല്യാണി പ്രിയദർശൻ, സിദ്ധാർഥ് പ്രിയദർശൻ എന്നിവരാണ് മക്കൾ. കല്യാണി ഇപ്പോൾ മലയാള സിനിമയിൽ സജീവ സാനിധ്യമായിക്കൊണ്ടിരിക്കുന്നു. മകൻ സിദ്ധാർഥ് ഗ്രാഫിക് ഡിസൈനർ ആണ്.

അമ്മയും മക്കളും കൂടെയുള്ള ഓണാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലിസ്സി ലക്ഷ്മി എന്ന തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെയാണ് താരം ഈ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പട്ടുസാരിയിൽ സുന്ദരിയായ ലിസിയും മകൾ കല്യാണിയും കൂടെ സിദ്ധാർത്തും അവരുടെ ഭാര്യ അമേരിക്കകാരി മെർലിനും വീട്ടിൽ വെച്ചുള്ള ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ നമുക്ക് കാണാൻ സാധിക്കും.

പൂക്കളവും സദ്യയും നിറഞ്ഞ മനോഹര ചിത്രങ്ങളടങ്ങിയ വീഡിയോ ആണ് ലിസ്സി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. “ഓണം പോന്നോണം പൂമല പൊങ്ങും പുഴയോരം പൈങ്കിളി” എന്ന രവീന്ദ്രൻ മാഷിന്റെ ഗാനത്തോടുകൂടെയാണ് ലിസ്സി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എല്ലാവർക്കും ഓണാശംസകളും നേരുന്ന ലിസ്സിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൻ മറുപടിയായി നിരവധി ആരാധകരാണ് ഓണാശംസകൾ കമന്റിലൂടെ അറിയിച്ചിരിക്കുന്നത്. തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2018ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ‘ചൽ മോഹൻ രംഗ’ എന്ന ചിത്രത്തിൽ ലിസ്സി അഭിനയിച്ചിരുന്നു. മലയാളികളുടെ പ്രിയനായികയുടെ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ.

Rate this post