വെറും രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് ലിപ് ബാം ഉണ്ടാക്കാം.. വളരെ എളുപ്പത്തിൽ, നിങ്ങളും ചെയ്ത് നോക്കൂ 👌👌

ലിപ്പ് ബാം സാധാരണയായി എല്ലാവരും കടയിൽ നിന്നും വാങ്ങുകയാണ് പതിവ്. ഇതിൽ ധാരാളം കെമിക്കൽസ് അടങ്ങിയിട്ടുണ്ട്. യാതൊരു കെമിക്കൽസും ഇല്ലാതെ പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നമുക്ക് വീടുകളിൽ തന്നെ ഇത് ഉണ്ടാക്കാവുന്നതാണ്.

ഇതിനായി നമുക്ക് ബീറ്റ്റൂട്ട് ആണ് വേണ്ടത്. ബീറ്റ്റൂട്ട് തൊലിയൊക്കെ കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇത് മിക്സിയിലിട്ട് നല്ലത് പോലെ അരക്കണം. വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ. നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ബീറ്റ്റൂട്ട് തോൽ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

ബീറ്ററൂട്ടിൻറെ തോലിന്റെ ഉൾഭാഗം ചുണ്ടിൽ തേക്കുകയാണെങ്കിൽ ലിപ്സ്റ്റിക്ക് ഇട്ടതുപോലെ ചുവന്ന് കിട്ടും. നേരത്തെ അരച്ച ബീറ്റ്‌റൂട്ട് കഷ്ണങ്ങൾ നീര് മാത്രം അരിച്ചെടുക്കുക. ഈ നീരിലെ ജലാംശം വറ്റിച്ചെടുക്കുക. അതിനായി നല്ലതുപോലെ തിളപ്പിച്ചെടുത്താൽ മതി.

ഇതിലേക്ക് നെയ്യ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മൂടിയുള്ള പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാവുന്നതാണ്. എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്. വീഡിയോ ഇഷ്ടമായാൽ ലൈക്കെ ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. credit : Ichus Kitchen