അവസാനം ദൈവം എനിക്ക് ആ സൗഭാഗ്യം തന്നു!! നീണ്ട 8 വർഷത്തെ പ്രാർഥനക്കും കാത്തിരിപ്പിനും ഒടുവിൽ അമ്മയാകാൻ ഒരുങ്ങി ലിന്റു റോണി… | Lintu Rony Share Happiness Of Pregnancy Video Viral Entertainment News Malayalam

Actress Lintu Rony Latest Reel Video Goes Viral Malayalam: സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ലിന്റു റോണി. അഭിനേത്രി,ബ്ലോഗർ,ബിസിനസ് വുമൺ എന്നിങ്ങനെ നിരവധി മേഖലകളിൽ താരം തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.പ്രേക്ഷകർ വളരെ ഇഷ്ട്ടപ്പെടുന്ന ഒരു സെലിബ്രറ്റി കൂടിയാണ് ലിന്റു. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രാമാണ് താരം വേഷമിട്ടിട്ടുള്ളത്. അതുപോലെ അഭിനയിച്ച പറമ്പരകളും ചുരുക്കം. എങ്കിലും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ലിന്റു. ഭാര്യ എന്ന പരമ്പരയിലൂടെ ആണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുന്നത്.

2014 ൽ താരം വിവാഹിതയാകുന്നു . റോണി ഇപ്പൻ മാത്യു ആണ് താരത്തിന്റെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. 2011 ൽ വാടാമല്ലി എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്നു .2021ൽ തമിഴ് ചിത്രമായ മാസ്റ്ററിൽ താരം ചെയ്ത വേഷം വളരെയധികം പ്രേക്ഷകശ്രദ്ധ നേടി. സോഷ്യൽ മീഡിയയിൽ മാത്രമല്ല നിരവധി ടെലിവിഷൻ ഷോകളുടെയും ഭാഗമാണ് ഇന്ന് ലിന്റു. ഈയടുത്ത് ആണ് താരം ലൈം ലൈറ്റ് 22 വിന്റെ ബെസ്റ്റ് ഇൻഫ്ലുവൻസർ അവാർഡ് നേടിയത് .

സോഷ്യൽ മീഡിയയിലെ വ്യത്യസ്തവും മനോഹരവുമായ അവതരണ ശൈലി ആണ് ലിന്റ്റുവിന് ഈ പുരസ്കാരം നേടിക്കൊടുത്തത്. കുറച്ചു ദിവസങ്ങൾ മുമ്പാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെക്കുറിച്ച് പ്രേക്ഷകർക്ക് മുൻപിൽ തുറന്നു കാണിച്ചത്. ഇപ്പോഴിതാ താരം ആ സന്തോഷം വീണ്ടും പ്രേക്ഷകരിലേക്ക് പകരുന്നതിനായി മറ്റൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് 8 വർഷങ്ങൾക്ക് ശേഷം അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷമാണ് വീഡിയോയിൽ ഉള്ളത്.

ചുവന്ന വസ്ത്രം ധരിച്ച് ഉദരത്തിൽ ഉള്ള തന്റെ കുഞ്ഞിന്റെ ഫോട്ടോ താരം ചേർത്ത് പിടിച്ചിരിക്കുന്നതും മുത്തമിടുന്നതും കാണാം. കൂടാതെ താരത്തിന്റെ ഭർത്താവും ഈ വീഡിയോയിൽ ഉണ്ട്. ഇരുവരുടേയും സന്തോഷം തന്നെയാണ് വീഡിയോയുടെ ഉള്ളടക്കം.വീഡിയോയുടെ അവസാനം ലോഡിങ് 2023 എന്ന് എഴുതി കാണിക്കുന്നു. ഇത് കാണുന്ന ആരാധകരും വളരെ സന്തോഷത്തിലാണ്.നിരവധി ആളുകൾ ആണ് വീഡിയോക്ക് താഴെ ആശംസകൾ നൽകുന്നത്. വീഡിയോക്ക് താഴെ ആയി ചില വരികളും താരം കുറിച്ചിട്ടുണ്ട്.”After 8 long years of heping and praying,we’re thrilled to share that we’re expecting a baby! Werds can’t express the emetiens we’re feeling right new-happiness, gratitude, and se much love for this little miracle grewing inside Q of me We’re ever the moon and can’t wait te meet our little one”

Rate this post