നടി ലിന്റു റോണി പ്രസവിച്ചു.!! 8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ ആൺ കുഞ്ഞ് എത്തി; പ്രസവ വീഡിയോ പങ്കുവെച്ച് താരം.!! | Lintu Rony Blessed With Baby Boy Delivery Video Viral

Lintu Rony Blessed With Baby Boy Delivery Video Viral : ഒരു കുഞ്ഞിന്റെ ജനനം എല്ലാവരുടെയും ജീവിതത്തിലെ പ്രധാന നിമിഷമാണ്. അത് താരകുടുംബത്തിലാണെങ്കിൽ കുറച്ചുകൂടി ആഘോഷിക്കപ്പെടുന്നു. താരത്തെ ഇഷ്ടപ്പെടുന്നവരും കുഞ്ഞിന്റെ വരവിനായി കാത്തിരിക്കും. അത്തരത്തിൽ ഒരു ജനനവാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ലിന്റു റോണി. ലിന്റു റോണിയ്ക്ക് ഒരു ആൺകുഞ്ഞ് പിറന്നു. കുഞ്ഞ് ആണാണെന്ന കാര്യം പ്രസവത്തിന് മുമ്പേ ലിന്റു റോണി പ്രേക്ഷകരോട് പറഞ്ഞിരുന്നു.

മരി ച്ചുപോയ സഹോദരന്റെ പേരാണ് കുഞ്ഞിന് ഇടാൻ പോകുന്നതെന്നും താരം വെളിപ്പെടുത്തുകയുണ്ടായി. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായി ഡോക്ടറെയും കാണിച്ചിരിക്കുകയാണ് താരം. തന്നെ കംഫർട്ടബിൾ ആക്കിയതിന് ഡോക്ടറോട് താരം നന്ദി പറയുന്നുമുണ്ട്. എട്ടു വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ലിൻറു റോണിക്ക് ഒരു കുഞ്ഞു പിറന്നത്. അതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ കുടുംബാംഗങ്ങൾ. താരത്തിനും കുഞ്ഞിനും ആശംസകൾ ആയി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

ഒട്ടേറെ ആരാധകരുള്ള താരമാണ് ലിന്റു റോണി. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും താരം സജീവമാണ്. ഓരോ സംഭവങ്ങളിലും തന്റെ അഭിപ്രായം രേഖപ്പെടുത്താൻ താരം ശ്രമിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട കണ്ടൻറ് ക്രിയേറ്റർ കൂടിയാണ് ലിന്റു റോണി. കുറച്ച് ദിവസം മുമ്പ് ചെയ്ത ഡാൻസ് വീഡിയോയും വൈറലായിരുന്നു. വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും കുഞ്ഞ് പിറക്കാത്ത വേദനയിൽ കഴിയുന്ന പല ദമ്പതികളുമുണ്ട്.

നീണ്ട കാത്തിരിപ്പിന് ഒടുവിൽ ആഗ്രഹിച്ചത് ലഭിക്കും എന്ന പ്രത്യാശ കൂടി ലിന്റു റോണിയുടെ വീഡിയോ നൽകുന്നുണ്ട്. ഗർഭിണിയാണെന്ന് അറിഞ്ഞത് മുതലുള്ള ധാരാളം വീഡിയോസ് താരത്തിന്റെ അക്കൗണ്ടിൽ കാണാൻ കഴിയും. അതുകൊണ്ടുതന്നെ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. താരത്തിന് കുഞ്ഞ് പിറന്നത് ആരാധകരെയും മറ്റ് താരങ്ങളെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു. കുഞ്ഞുമൊത്തുള്ള ലിന്റു റോണിയുടെ അടുത്ത വീഡിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

2.7/5 - (3 votes)