പ്രസവത്തിന് മണിക്കൂറുകൾ മുന്നേ ഒരു സർപ്രൈസ് ബേബി ഷവർ.!! ലിന്റുവിനെ സ്നേഹം കൊണ്ട് പൊതിഞ്ഞ് പ്രിയതമൻ; ആഘോഷ ചിത്രങ്ങൾ വൈറൽ.!! | Lintu Rony Baby Shower

Lintu Rony Baby Shower : ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമാണ് നടി ലിന്റു റോണി. ഏകദേശം എട്ട് വർഷത്തിനൊടുവിലാണ് ഇരുവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്ന സന്തോഷ വർഷത്ത താരം അറിയിച്ചത്. തന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏകദേശം ഇപ്പോൾ 36 ആഴ്ച്ചയാണ് പിന്നിട്ടിരിക്കുന്നത്. ജൂൺ 28നാണ് തനിക്ക് ഡേറ്റ് ലഭിച്ചതെന്ന് താരം പറഞ്ഞിരുന്നു. രാത്രി സമയങ്ങളിൽ ഉറക്കം കുറവാണ്.

ചോക്ലേറ്റ് അകത്തേക്ക് ചെല്ലുമ്പോൾ കുഞ്ഞിന് ഒരു ഉണർവ് വരും. സ്കാനിങ് സമയത്ത് ചോക്ലേറ്റ് അടങ്ങിയ വെള്ളം കുടിച്ചിട്ടാണ് താരം പോയത്. അതുകൊണ്ട് കുഞ്ഞിന്റെ മുഖമൊക്കെ കാണാൻ കഴിഞ്ഞു. താൻ എന്തു ചെയ്യുമ്പോളും പ്രാർത്ഥനയോടെയാണ് ചെയ്യാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിനു ഒട്ടനവധി ആരാധകരാണ് ഉള്ളത്. ജീവിതത്തിൽ നടക്കുന്ന എല്ലാ സംഭവങ്ങളും ആരാധകാരുമായി പങ്കുവെക്കാൻ താരം മറക്കാറില്ല.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ജനശ്രദ്ധ നേടുന്നത് താരത്തിന്റെ ബേബി ഷവർ ആഘോഷ ചിത്രങ്ങളാണ്. കൂട്ടുക്കാരുമൊത്തായിരുന്നു ആഘോഷം ഉണ്ടായിരുന്നത്. താരം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. വാടമല്ലി എന്ന സിനിമയിലൂടെയാണ് ലിന്റു ആദ്യമായി മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. പിന്നീട് മിനിസ്ക്രീൻ പരമ്പരകളിൽ സജീവമായി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സ്വന്തം കൂട്ടുകാരി എന്ന പരമ്പരയിൽ ലിന്റുവിനു ഒട്ടേറെ ആരാധകരെ നേടിയെടുക്കാൻ കഴിഞ്ഞു.

പിന്നീട് മലയാളികളുടെ സ്വന്തം ജനപ്രിയ ടെലിവിഷൻ ചാനലായ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഭാര്യയിലും നല്ലൊരു കഥാപാത്രം കൈകാര്യം ചെയ്യാനുള്ള ഭാഗ്യം ലിന്റുവിനു ലഭിച്ചു. ലഭിക്കുന്ന വേഷങ്ങൾ വളരെ ഭംഗിയോടെയും എപ്പോളും വളരെ മികച്ചതോടെയാക്കിയാണ് താരം അവതരിപ്പിക്കുന്നത്. എന്തായാലും താരത്തിനുള്ളത് പോലെ ആരാധകരും ഒരേ കാത്തിരിപ്പിലാണ് കുഞ്ഞതിഥിയ്ക്ക് വേണ്ടി.

Rate this post