അച്ചാമ്മയാവാൻ ഒരുങ്ങി പാചകറാണി.!! അനുകുട്ടിടെ സീമന്തം ആഘോഷമാക്കി ലക്ഷ്‌മി നായർ; വിഭവ സമൃദ്ധമായി സീമന്തം ചടങ്ങുകൾ വൈറൽ.!! | Lekshmi Nair Daughter In Law Anuradha Nair Seemantham Ceremony Video Viral

Lekshmi Nair Daughter In Law Anuradha Nair Seemantham Ceremony Video Viral : കുക്കറി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് ലക്ഷ്മി നായർ. കൈരളി ടിവിയിലെ മാജിക് ഓവൻ എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി ആളുകൾക്കിടയിൽ സുപരിചിതയായി മാറിയത്. സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ ലക്ഷ്മി വീണ്ടും അമ്മൂമ്മ ആവുന്നതിന്റെ സന്തോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

മരുമകളായ അനുക്കുട്ടി ഗർഭിണിയാണെന്ന് പറഞ്ഞുള്ള താരത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറിയിരുന്നു. ഏഴാം മാസത്തിൽ ഈ സന്തോഷം വീഡിയോയിലൂടെ പങ്കിടാം എന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു. ആദ്യ വീഡിയോ വൈറൽ ആയതിന് പിന്നാലെ സീമന്തം ചടങ്ങിന്റെ വിശേഷങ്ങളുമായി ആരാധകർക്ക് മുന്നിലെത്തിയ താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. വീട്ടിൽവച്ച് തന്നെയാണ് അനുവിന്റെ സീമന്തം ചടങ്ങുകൾ നടത്തിയത്. ഒപ്പം വീട്ടിലെ ഒരുക്കങ്ങളും ഭക്ഷണവും ഒക്കെ താരം വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. താരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. പ്രഗ്നൻസി ജേണിയുടെ ഭാഗമായുള്ള പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് ഇത്. പലഹാരങ്ങളുമായി വന്ന് ഗർഭിണിയുടെ വീട്ടുകാർ അവരെ വിളിച്ചുകൊണ്ടുപോകുന്ന ചടങ്ങ് ഒക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട്.

ഇതിനോടൊപ്പം തന്നെ വളകാപ്പു ചടങ്ങും താരം കുടുംബസമേതം നടത്തിയിരിക്കുന്നു. ഏകദേശം 100 പേരടങ്ങുന്ന ചടങ്ങിൽ വീട്ടുമുറ്റത്ത് പന്തലുയർന്നതിന്റെ സന്തോഷവും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നു. വിഷ്ണുവും സുഹൃത്തുക്കളും കസിൻസ് എല്ലാം വളരെയധികം സജീവമായി തന്നെയാണ് ചടങ്ങുകളുടെ പ്രവർത്തനങ്ങളിൽ ഓടിനടന്നത്.

ഭക്ഷണം ഉണ്ടാക്കുന്നതിൽ ഏറെ പ്രിയം കാണിച്ചിരുന്ന ലക്ഷ്മിയുടെ വീട്ടിലെ ചടങ്ങിന്റെ ഭക്ഷണം എന്താണെന്ന് അറിയാനായിരുന്നു ആരാധകർക്ക് ഏറെ താൽപര്യം. ബോഫേ ഫുഡ് ആണ് സീമന്തം ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നത്. അതും വെജിറ്റേറിയൻ. എട്ടര മുതൽ പത്തര വരെയുള്ള സമയത്തിനിടയിൽ ആയിരുന്നു ചടങ്ങുകൾ നടത്തിയിരുന്നത്. ബ്രേക്ക് ഫാസ്റ്റും ലഞ്ചും അല്ലാത്ത രീതിയിലുള്ള ഫുഡ് ആണ് സീമന്തത്തിനായി ഒരുക്കിയത്. പെട്ടെന്ന് വന്നു പോകുന്നവർക്ക് വരെ കഴിക്കുവാൻ കഴിയുന്ന ഫുഡ് ആയിരുന്നു ഇതെന്നും ലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട് അനു കുട്ടിയുടെ അമ്മയും ലക്ഷ്മി നായരും ചേർന്നാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള നിലവിളക്ക് കൊളുത്തിയത്. പ്ലാൻ ചെയ്തതുപോലെ എല്ലാം ഭംഗിയായി നടന്നതിന്റെ സന്തോഷം ആരാധകരെ അറിയിച്ചു കൊണ്ടാണ് താരത്തിന്റെ യൂട്യൂബ് വീഡിയോ അവസാനിക്കുന്നത്.

Rate this post