കൊച്ച് ഒരു ലീവ് അല്ലെ ചോദിച്ചോളൂ 😜 “സംസാരിക്കല്ലേ, എഴുതിയതൊന്നും പോരേ”, കുഞ്ഞുമിടുക്കിയുടെ ലീവ് ചോദ്യ൦ വൈറല്‍.!!! [വീഡിയോ]

കുഞ്ഞ് മക്കളുടെ വലിയ വായിലെ സംസാരവും, തമാശയുമൊക്കെ നല്ലതാണ്. കേൾക്കാൻ എല്ലാവർക്കും ഇഷ്ടവും. നമ്മളെല്ലാം അത് ആസ്വദിക്കുന്നവരും ആണ്. അത്തരത്തിൽ രസകരയൊരു വീഡിയോ ആയി നവ മാധ്യമങ്ങളിൽ താരമായിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി. കുഞ്ഞുപരിഭവങ്ങളും കലിപ്പ് ഭാവവുമൊക്കെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ.

ദിവസവും പഠിക്കാനും എഴുതാനുമൊക്കെ പറയുന്നത് കൊച്ചു മക്കൾക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല. നിർബന്ധമായി അച്ഛൻ എഴുതാൻ പറയുമ്പോൾ പറ്റില്ലെന്ന് പറഞ്ഞു വാശി പിടിക്കുകയാണ് ഈ കുട്ടി. എന്നും തനിക്ക് എഴുതാൻ പറ്റില്ലെന്നും താൻ ഒരു പണിക്കാരിയെല്ലെന്നും ഒക്കെ വലിയ വായിൽ പറയുകയാണ് ഈ കുട്ടി താരം.

ഒരു ദിവസമെങ്കിലും എനിക്ക് ലീവ് തരണമെന്ന് ദേഷ്യത്തോടെ ആവശ്യപ്പെടുകയാണ്. 3 ദിവസമായി ലീവ് തന്നെയല്ലേ അന്ന് അപ്പുറത്തുനിന്നു ആരോ ചോദിച്ചപ്പോൾ “സംസാരിക്കല്ലേ “എന്ന് പറഞ്ഞു വിലക്കുകയും ചെയ്യുന്നു മിടുക്കി താരം. മിക്കവാറും വീടുകളിലെ അവസ്ഥ ഇതു തന്നെയാ. കുട്ടി പറയുന്നതിലും കാര്യമുണ്ട്. ഓൺലൈൻക്ലാസുകൾ ആണെങ്കിലും വർക്ക്‌ ലോഡ് കൂടുതലാണ് കുട്ടികൾക്ക് .

ഈ പ്രായത്തിൽ ആടിയും പാടിയും കളിച്ചും ചിരിച്ചും മനസ്സിലാക്കിയും പഠിക്കേണ്ട സമയം ആണ്. പക്ഷെ ഓൺലൈൻ ക്ലാസ്സ് ആകുമ്പോൾ ടീച്ചേർസ് നോട്ട് അയക്കും, വർക്കിംഗ്‌ പേരെന്റ്സ് ആണേൽ അത് പിള്ളേരെ കൊണ്ട് എങ്ങനെയെങ്കിലും എഴുതിപ്പിച്ചും വായിപ്പിച്ചു തീർക്കാനും നോക്കും. എന്ത് തന്നെയാണെങ്കിലും സോഷ്യൽ മീഡിയകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു ഈ മിടുക്കി.