സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി ദൃശ്യം 2 ലൊക്കേഷനിൽ ലാലേട്ടന്റെ മാസ് എൻട്രി.. വീഡിയോ.!!

സോഷ്യൽ മീഡിയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ലാലേട്ടന്റെ മാസ് എൻട്രി വീഡിയോ ആണ്. ദൃശ്യം 2 ന്റെ ലോക്കേഷനിലേയ്ക്കാണ് താരരാജാവിന്റെ ഈ മാസ് എൻട്രി. നേരത്തെ ഇറങ്ങിയ വീഡിയോയും കേരളക്കരയാകെ തരംഗം സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ വീണ്ടും ഒരു മാസി എൻട്രി വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ഇറങ്ങിയ വീഡിയോയിൽ അദ്ദേഹം മാസ്‌ക് ഊരിയത് വിവാദങ്ങൾക്ക് വഴി ഒരുക്കിയിരുന്നു. എന്നാൽ വിവാദങ്ങൾക്ക് മറുപടിയായാണ് ഈ വീഡിയോ.

അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഷൂട്ടിങ് നടക്കുന്നത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരുന്നു. ലോക്ക്ഡൗണിനു ശേഷം വളരെയധികം നിയന്ത്രണങ്ങളോടെയും സുരക്ഷാക്രമീകരണങ്ങളോടെയുമാണ് ഇപ്പോൾ സിനിമാ ചിത്രീകരണങ്ങൾ ആരംഭിച്ചിട്ടുള്ളത്.

മുപ്പത് സെക്കന്റുള്ള വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടിട്ടുള്ളത്. മാസ്‌ക് ധരിച്ചു കൊണ്ട് തന്നെ കാറിൽ നിന്നിറങ്ങി പോകുന്ന വീഡിയോ മോഹൻലാൽ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഒരു മാസ് ഗാനത്തിന്റെ അകമ്പടിയും വീഡിയോയിൽ ഉണ്ട്.