പൂജാരിയെ കണ്ടനിമിഷം മുതൽ പ്രണയിച്ചുതുടങ്ങി… ആ സംഭവം കൊണ്ട് അദ്ദേഹത്തെ വെറുത്തുപോയി..!! | Lakshmi Priya Story

Lakshmi Priya story : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ലക്ഷ്മിപ്രിയ. സിനിമയിലും ടെലിവിഷനിലും ഒരേപോലെ തിളങ്ങുന്ന താരം ഇപ്പോൾ ബിഗ്ഗ്‌ബോസ് മലയാളം സീസൺ 4 മത്സരാർത്ഥിയാണ്. തന്റെ പതിനെട്ടാം വയസ്സിൽ അന്യമതസ്ഥനുമായി വിവാഹിതയായതിനെപ്പറ്റി ലക്ഷ്മിപ്രിയ പല അഭിമുഖങ്ങളിലും മനസ് തുറന്നിട്ടുണ്ട്. അഭിനയജീവിതത്തിൽ തനിക്ക് പൂർണ്ണപിന്തുണയേകുന്ന ഭർത്താവിനെപ്പറ്റി ലക്ഷ്മി എപ്പോഴും വാചാലയാകാറാണ് പതിവ്.

എന്നാൽ വിവാഹത്തിന് മുൻപ് തനിക്കൊരു പ്രണയമുണ്ടായിരുന്നെന്ന സത്യം ബിഗ്ഗ്‌ബോസ് ഷോയിലൂടെ പുറത്തുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മി. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് വീടിനടുത്തുള്ള അമ്പലത്തിലെ പൂജാരിയോട് തനിക്ക് ഇഷ്ടം തോന്നി. കുറച്ച് കാലം മനസ്സിൽ കൊണ്ടുനടന്ന പ്രണയം പിന്നീട് വേണ്ടെന്നുവെക്കുകയായിരുന്നു എന്ന് പറയുന്നു ലക്ഷ്മിപ്രിയ. “മതത്തിന്റെ പേരിൽ സ്പർധയില്ലാത്ത നാടാണ് ഞങ്ങളുടേത്. അവിടെ എല്ലാവരും അമ്പലത്തിൽ പോകും.

ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലീമെന്നോ ഇല്ല. അമ്പലത്തിൽ വെച്ച് കണ്ട പൂജാരിയോട് ആദ്യകാഴ്ചയിൽ തന്നെ ഒരിഷ്ടം തോന്നി. പിന്നീട് ആ ഇഷ്ടം പ്രണയമായി. ഒരിക്കൽ വഴിയോരത്ത് കൂടി ഞാൻ നടന്നുവരുമ്പോൾ അദ്ദേഹം സൈക്കിളും തള്ളിക്കൊണ്ട് പോകുന്നു. പുറകിൽ നിന്ന് നല്ല ഉച്ചത്തിൽ അദ്ദേഹത്തെ വിളിച്ചു. തിരിഞ്ഞുനോക്കിയെങ്കിലും അദ്ദേഹം നിന്നില്ല. പിന്നാലെ ഓടിയെങ്കിലും അദ്ദേഹം എന്നെ അവഗണിച്ചു. അതെനിക്ക് വലിയ അപാനമാനം തന്നെയായി.

പിന്നീടൊരിക്കൽ അദ്ദേഹം സംഭവത്തിന്റെ നിജസ്ഥിതി എന്റടുത്ത് വെളിപ്പെടുത്തി. അന്ന് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നത് പുള്ളിക്കാരന്റെ തന്നെ സഹോദരനായിരുന്നു. ഞങ്ങൾ തമ്മിലുള്ള പ്രണയം സഹോദരനെ അറിയിച്ചിട്ടില്ലായിരുന്നു. അത് കൊണ്ടാണ് അന്ന് എന്നെ അവഗണിച്ചത്. അന്ന് അദ്ദേഹം പറഞ്ഞ കാരണങ്ങൾ ക്ഷമിക്കാൻ മതിയാവുന്നതായിരുന്നില്ല. ആ പ്രണയം അവിടെ ഉപേക്ഷിച്ചു. കുറെ കാലം താടിയും മുടിയുമൊക്കെ വളർത്തി ഒരു നിരാശാകാമുകനെപ്പോലെ അദ്ദേഹം എന്റെ മുൻപിലൂടെ നടന്നിരുന്നു, ഒരുപക്ഷെ എന്നെ വിശ്വസിപ്പിക്കാൻ തന്നെ. ” ഇന്ന് അദ്ദേഹം തന്റെ സുഹൃത്തുക്കളുടെ ലിസ്റ്റിൽ ഉണ്ടെന്നും ലക്ഷ്മിപ്രിയ വെളിപ്പെടുത്തി.