റോബിന്റെ ചേച്ചിയാണ് ഞാൻ; ആരെതിർത്താലും ഈ കല്യാണം ഞാൻ നടത്തും..!! പ്രഖ്യാപനവുമായി ലക്ഷ്മിപ്രിയ… | Lakshmi Priya About Dilrob
Lakshmi Priya About Dilrob : ബിഗ്ബോസ് മലയാളം ഷോയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു മത്സരാർത്ഥിയാണ് നടി ലക്ഷ്മിപ്രിയ. ഷോയിൽ നാലാം സ്ഥാനമാണ് ലക്ഷ്മിപ്രിയ നേടിയത്. ബിഗ്ഗ്ബോസ് ഷോയിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത ഡോക്ടർ റോബിന്റെ ഉറ്റസുഹൃത്ത് കൂടിയാണ് ലക്ഷ്മിപ്രിയ. ഡോക്ടർ റോബിൻ പുറത്ത് പോയപ്പോൾ ഏറെ വിഷമിച്ചിരുന്നതും ലക്ഷ്മിപ്രിയ കൂടിയാണ്. റോബിന് ദിൽഷയുമായി ഉണ്ടായിരുന്ന പ്രണയം ഏറെ അടുത്തറിഞ്ഞിരുന്ന ഒരാൾ കൂടിയാണ് താരം.
ദിൽഷയെക്കുറിച്ച് ലക്ഷ്മിപ്രിയ പറയുന്നതിങ്ങനെ… “ദിൽഷയുമായി തുടക്കത്തിൽ എനിക്ക് വലിയ സൗഹൃദമൊന്നും ഉണ്ടായിരുന്നില്ല. അവിടെ ദൃശ്യവിസ്മയം ടാസ്ക്കിൽ കാണിച്ചിരുന്നല്ലോ, എന്നെക്കുറിച്ചുള്ള കുറ്റങ്ങളൊക്കെ ദിൽഷ പറയുന്നത്… റോബിൻ ദിൽഷയെക്കുറിച്ച് പറഞ്ഞിട്ടാണ് ഞങ്ങൾക്കിടയിൽ വലിയ സൗഹൃദം ഇതൾ വിരിയുന്നത്. അതിനുശേഷം ഞങ്ങൾ തമ്മിൽ പിരിയാനാകാത്ത ബന്ധമുണ്ടായി.

ഇപ്പോൾ ഞാൻ വളരെ വലുതായി ദിൽഷയെ മിസ് ചെയ്യുന്നു. റോബിൻ ഷോയിൽ നിന്ന് പുറത്തായിക്കഴിഞ്ഞപ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും സങ്കടം ഒരേപോലെയായി. അപ്പോൾ ഞങ്ങൾ കൂടുതൽ അടുത്തു.” റോബിന്റെ സാന്നിധ്യം ബിഗ്ഗ്ബോസ് വീട്ടിൽ നൂറു ദിവസവും ഉണ്ടാവണമെന്ന് ദിൽഷ ഏറെ ആഗ്രഹിച്ചിരുന്നു എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്. “റോബിന് ദിൽഷയെ വലിയ ഇഷ്ടമാണ്, ജീവനാണ്. വിവാഹം കഴിക്കണമെന്ന് അത്രത്തോളം ആഗ്രഹമുണ്ട് അവന്.
പ്രണയത്തിന്റെ അങ്ങേയറ്റമാണ് ആ മനസ്സിൽ. റോബിന്റെ ജീവിതത്തിൽ ഇന്ന് ഏറ്റവും പ്രാധാന്യമുള്ള വ്യക്തി ദിൽഷ തന്നെയാണ്. ഇനി നമുക്ക് അറിയേണ്ടത് ദിൽഷയുടെ മറുപടിയാണ്. അതറിഞ്ഞിട്ട് വേണം മുന്നോട്ടുപോകാൻ. റോബിന് ഒരു സഹോദരിയുണ്ട്. എങ്കിൽ പോലും റോബിന്റെ ചേച്ചിയുടെ സ്ഥാനത്ത് നിന്ന് തന്നെ ഞാൻ ഈ കല്യാണം നടത്തും..ഞങ്ങൾ അടിച്ചുപൊളിക്കും.” റോബിനും ദിൽഷയുമായി ഒന്നിച്ചുള്ള ജീവിതം താൻ ഏറെ ആഗ്രഹിക്കുന്നു എന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്.